കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിെൻറ ഭാഗമായുള്ള കയാക്കിങ് മത്സരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അന്താരാഷ്ട്ര താരങ്ങൾ. കനത്ത മഴയിൽ പുഴകളിൽ ജലനിരപ്പുയരുന്നത് സംഘാടകർക്ക് ആശങ്കയുണ്ടാക്കുന്നെങ്കിലും താരങ്ങൾക്ക് കുലുക്കമില്ല. വൈറ്റ് വാട്ടർ കയാക്കിങ്ങിൽ ലോകത്തെ ഏത് ജലവീഥികളോടും കിടപിടിക്കുന്നതാണ് കോഴിക്കോട്ടെ പുഴകളെന്ന് മത്സരാർഥികൾ ഒന്നടങ്കം പറഞ്ഞു. കയാക്കിങ്ങിന് കേരളത്തിൽ ഏറെ സാധ്യതയുണ്ടെന്ന് താരങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിന് മുന്നിൽ ഇവിടുത്തെ കയാക്കിങ് സാധ്യതകൾ കാണിച്ചുകൊടുക്കാനുള്ള അവസരമാണിതെന്നും അവർ അഭിപ്രായപ്പെട്ടു. പല പ്രമുഖ താരങ്ങളും ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം കാനോയിങ്ങിൽനിന്ന് വിരമിച്ച ഫ്രഞ്ച് വനിത താരം ന്യൂട്രിയ ന്യൂമാനും എത്തിയിട്ടുണ്ട്. മലബാർ റിവർ ഫെസ്റ്റിവലിൽ വൈറ്റ്വാട്ടർ കയാക്കിങ്ങിൽ പ്രഫഷനൽ വിഭാഗത്തിൽ മത്സരിച്ച ശേഷം കുറച്ചു മാസം കൂടി ഇന്ത്യയിൽ തുടരുെമന്ന് ന്യൂട്രിയ പറഞ്ഞു. നാലുവട്ടം ഫ്രാൻസിലെ ജേതാവായിരുന്ന ന്യൂട്രിയ 2014ലെ ലോക ചാമ്പ്യൻഷിപ്പിൽ കാനോയ്സ്ലാം വിഭാഗത്തിൽ ലോകചാമ്പ്യനായ ശേഷമാണ് ഇൗ വിഭാഗത്തിൽനിന്ന് വിരമിച്ചത്. സ്വന്തം നാടായ ഉത്തരാഖണ്ഡിലെ പുഴകൾപോലെ കേരളത്തിലേതും ഗംഭീരമാണെന്ന് മലബാർ റിവർ ഫെസ്റ്റിവലിൽ ആദ്യവർഷം മുതൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളായ റിഷി റാണയും മനീഷ് റാവത്തും പറഞ്ഞു. പ്രഫഷനൽ വിഭാഗത്തിൽ കോടഞ്ചേരി സ്വദേശി നിസ്തുൽ ജോസും പുല്ലൂരാംപാറ നിഥിൻ ദാസും മത്സരിക്കുന്നുണ്ട്. ഫൺ ടൂൺസിെൻറ സാരഥികളായ മണിക് തനേജയും ഇറ്റലിക്കാരൻ ജാക്കപ്പോയും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന പുഴകളിൽ ജലനിരപ്പുയർന്നതിനാൽ കൂടുതൽ അപകടകരമല്ലാത്ത മേഖലകളിൽ മത്സരം നടത്തുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് സുരക്ഷവിഭാഗത്തിെൻറ ചുമതലയുള്ള നേപ്പാൾ സ്വദേശി ചന്ദ്ര അലെ പറഞ്ഞു. ജലനിരപ്പ് കൂടുന്നത് താരങ്ങൾക്ക് ഭീഷണിയല്ലെങ്കിലും കാണികളുടെ സുരക്ഷകൂടി പരിഗണിക്കേണ്ടതുണ്ട്. ബുധനാഴ്ച മുതൽ 22 വരെ തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലായാണ് റിവർഫെസ്റ്റിവലും ചാമ്പ്യൻഷിപ്പും നടക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ, ചാലിപ്പുഴയിലെ പുലിക്കയം, ചക്കിട്ടപാറയിലുള്ള ഇരുതുള്ളി പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.