കാറ്റിലും മഴയിലും കനത്തനാശം

നാദാപുരം: കനത്ത കാറ്റിൽ വ്യാപക നാശം. പുറമേരിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു. പുറമേരി കാര്യാട്ട് അമ്പലത്തിനു സമീപത്തെ വിലാരത്ത് കമലയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ ഇരുനില വീടി​െൻറ മേൽക്കൂര തകർന്നു. ഓടുകളും മരങ്ങളും തകർന്ന് കനത്ത നാശമുണ്ടായി. കനത്ത കാറ്റിലും മഴയിലും പതിറ്റാണ്ടുകൾ പഴക്കമുള്ള അരയാൽ കടപുഴകി. കുമ്മംങ്കോട് ആലക്കൽ സൂപ്പിയുടെ വീട്ടിലേക്കാണ് മെയിൻ റോഡിലുള്ള അരയാൽ വീണത്. വീട്ടുമതിൽ തകർന്നിട്ടുണ്ട്. നാദാപുരം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ലൈനിനുമുകളിൽ മരം പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.