കാർബൺ ന്യൂട്രാലിറ്റി: അധ്യാപക പരിശീലനം 26ന്

വടകര: ഉൗർജസംരക്ഷണ സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള 'സെൻസിറ്റൈസേഷൻ ക്യാമ്പ്' 26ന് നടക്കും. സർക്കാറി​െൻറ എനർജി മാനേജ്മ​െൻറ് സ​െൻറർ ആരംഭിച്ച സ്മാർട്ട് എനർജി േപ്രാഗ്രാമി​െൻറ ഭാഗമായാണ് ക്യാമ്പ്. എടോടി കേളുവേട്ടൻ പഠനകേന്ദ്രത്തിൽ കാലത്ത് 9.30ന് ക്യാമ്പ് തുടങ്ങും. യു.പി സ്കൂളിൽനിന്ന് ഒരു അധ്യാപകനും യു.പി തലമുള്ള ഹൈസ്കൂൾ ആണെങ്കിൽ രണ്ട് അധ്യാപകരും പങ്കെടുക്കണം. പങ്കെടുക്കുന്ന വിദ്യാലയങ്ങളെ ഉൗർജക്ഷമത വിദ്യാലയ പുരസ്കാരത്തിന് പരിഗണിക്കും. കാർബൺ ന്യൂട്രൽ സ്കൂളുകളായി ഉയർത്തി സാമ്പത്തിക, സാങ്കേതിക സഹായം നൽകുകയും ചെയ്യും. ഫോൺ: 9495528091.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.