വടകര: കേരളത്തിലെ സംരഭകരിൽ മികച്ച പ്രകടനം നടത്തിയവർക്ക് 'സംരംഭം' മാസിക ഏർപ്പെടുത്തിയ എെൻറ സംരംഭം 'ഗോഡ്സ് ഓൺ ബ്രാൻഡ് ആൻഡ് എമർജിങ്' അവാർഡുകൾ വിതരണം ചെയ്തു. സഹകരണ രംഗത്തെ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കി സഹകാരി മനയത്ത് ചന്ദ്രനാണ് 'ബെസ്റ്റ് ചെയർമാൻ ഓഫ് കോഓപറേറ്റിവ് സെക്ടർ' അവാർഡ് ലഭിച്ചത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പ്രിയ ഫാസിൽ, ഫൈസൽ ഖാൻ, ഷമീം റഫീഖ്, എൻ.കെ. കുര്യൻ തുടങ്ങിയവർക്ക് അവാർഡുകൾ നൽകി. കൊച്ചിയിൽ നടന്ന സംരഭകരുടെ മീറ്റിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് അവാർഡുകൾ വിതരണം ചെയ്തത്. പരിപാടികൾ ഇന്ന് അഴിയൂർ ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി: പി. ശരത് ചന്ദ്രെൻറ ചിത്രപ്രദർശനം -10.00 ചെക്യാട് കമ്യൂണിറ്റി ഹാൾ: ചെക്യാട് പഞ്ചായത്തിലെ റേഷൻ കാർഡ് സംബന്ധിച്ച പരാതി സ്വീകരിക്കൽ -10.00 തോടന്നൂർ മഹാദേവ ക്ഷേത്രം: രാമായണ പാരായണം -സംക്രമദീപ സമർപ്പണം -6.45 വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രം: പ്രതിഷ്ഠാദിനം-ദീപാരാധന, ഭജന -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.