താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ സജി കുരുവിളയെ (53) സ്ഥാപനത്തിലെത്തി പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കുടുക്കിയത് പൊലീസിെൻറ തന്ത്രപരമായ നീക്കം. ആലപ്പുഴ കടുവിനാല്‍ വള്ളിക്കുന്നം സുമേഷ് ഭവനത്തില്‍ സുമേഷ് (40) ശനിയാഴ്ച രാത്രി വൈകിയാണ് പൊലീസിെൻറ അവസരോചിത ഇടപെടലിലൂടെ പിടിയിലാവുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് കൃത്യം നടത്തിയതിനുശേഷം കെട്ടിടത്തിെൻറ പിറകുവശത്തുകൂടിയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് താമസിച്ചിരുന്ന അടിവാരത്തെ ലോഡ്ജിലേക്ക് പോയി വൈകുന്നേരം നാലോടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. നഗരത്തിലെത്തിയ ഇയാൾ ബീച്ചിനടുത്ത് നേരത്തേ പ്ലംബിങ് നടത്തിയ ഫ്ലാറ്റില്‍ താമസിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പൊലീസ് പിന്തുടരുമോ എന്ന് ഭയന്ന് ബൈക്കുമായി തിരൂരിലേക്ക് തിരിച്ചു. തിരൂരില്‍ ചുറ്റിക്കറങ്ങിയ ശേഷം വൈകീട്ട് മദ്യപിക്കുകയും ടൗണിലെ തിയറ്ററില്‍ സിനിമക്ക് കയറി. പൊലീസിനെ ഭയന്ന് ലോഡ്ജില്‍ റൂമെടുക്കാതെ നേരത്തേ ജോലി ചെയ്ത ഒരു ഫ്ലാറ്റിെൻറ കോണിക്കൂട്ടില്‍ കയറി നിലത്ത് കിടന്നുറങ്ങുകയായിരുന്നു. ഈ അവസരത്തിലാണ് പൊലീസ് പിടികൂടുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയ പൊലീസ് പ്രതിയുടെ ഓരോ നീക്കങ്ങളും പിന്തുടരുന്നുണ്ടായിരുന്നു. തിരൂരില്‍ നിന്നും പുലര്‍ച്ചയോടെ മുംബൈക്ക് കടക്കാനായിരുന്നു പ്രതി ഉദ്ദേശിച്ചിരുന്നത്. ഇയാളുെട ബന്ധുക്കള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ടുമാസത്തോളമായി ഭാര്യയും മകനുമായി അകന്നാണ് പ്രതി കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നേരത്തേ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഫ്ലാറ്റുകളിലും മറ്റുകെട്ടിടങ്ങളിലും പ്ലംബിങ് ജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തിവരുകയായിരുന്നു ഇയാള്‍. നേരത്തേ മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലിചെയ്ത പരിചയവും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.