എകരൂൽ: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉണ്ണികുളത്ത് പലയിടത്തായി നാശം. മരങ്ങള്‍വീണ് വീടുകള്‍ തകരുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. വള്ളിയോത്ത് മാനത്താന്‍കണ്ടി അബ്ദുറഹിമാെൻറ വീടിന് മുകളില്‍ തെങ്ങുവീണ് വീടിെൻറ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചയാണ് കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍വീണത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോരത്ത് എകരൂൽ വെള്ളപ്പാലംകണ്ടി ഭാഗത്ത് മരത്തിെൻറ കൊമ്പ് മുറിഞ്ഞുവീണ് ഗതാഗതം ഭാഗികമായി നിലച്ചു. കെട്ടിെൻറ വളപ്പില്‍ താമസിക്കുന്ന കല്ലിടുക്കില്‍ ഷഫീഖിെൻറ വീട്ടുമുറ്റത്തേക്കും മരത്തിെൻറ ചില്ലകള്‍ മുറിഞ്ഞുവീണു. അപകടകരമായ രീതിയില്‍ വീടിെൻറ മുറ്റത്തേക്ക് ചാഞ്ഞിരിക്കുന്ന മരത്തിെൻറ ചില്ലകള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പി.ഡബ്ല്യു.ഡി റോഡ് സെക്ഷനില്‍ പരാതി നല്‍കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്ത് മരം മുറിഞ്ഞുവീണ് ഷഫീഖിെൻറ വീടിെൻറ ചുറ്റുമതില്‍ തകര്‍ന്നിരുന്നു. വള്ളിയോത്ത് ആനപ്പാറ ഭാഗത്ത് ആറംപള്ളിക്കല്‍ പി.സി. ബഷീറിെൻറ വീട്ടുമുറ്റത്തുള്ള കൂറ്റന്‍ തേക്ക്മരം ഉച്ചക്ക് 12ഒാടെ കടപുഴകി. വൈദ്യുതി ലൈനിലേക്ക് വീണ മരം നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. വീടിെൻറ ചുറ്റുമതില്‍ തകര്‍ന്നു. വീടിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ മുറിഞ്ഞു വീഴുകയും ചെയ്തു. വൈദ്യുതി പ്രവാഹം നേരത്തേ നിലച്ചതിനാലാണ് വലിയൊരു അപകടത്തില്‍നിന്ന് വീട്ടുകാരും റോഡിലുള്ളവരും രക്ഷപ്പെട്ടത്. മരം റോഡിന് കുറുകെ വീണതിനാല്‍ എകരൂൽ-ഇയ്യാട് നരിക്കുനി റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കഠിനാധ്വാനം ചെയ്താണ് രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. തകര്‍ന്ന വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കാന്‍ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.