ഫറോക്ക്​, ബാലുശ്ശേരി താലൂക്ക്​ ആശുപത്രികളുടെ നിലവാരമുയർത്തും

തിരുവനന്തപുരം: ഫറോക്ക്, ബാലുശ്ശേരി താലൂക്ക് ആശുപത്രികൾ മിനിമം അംഗീകൃത നിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രി കെ.െക. ശൈലജ ഉത്തരവിട്ടു. എല്ലാ ജില്ലകളിലും രണ്ട് വീതം താലൂക്ക് ആശുപത്രികളെയാണ് ഇപ്പോള്‍ ഇൗ നിലവാരത്തിലേക്കുയര്‍ത്തുക. ആര്‍ദ്രം മിഷ​െൻറ ഭാഗമായാണിത്. ഇൗ ആശുപത്രികളിൽ മികച്ച സൗകര്യമൊരുക്കുകയും ജീവനക്കാരുടെ മതിയായ തസ്തിക സൃഷ്ടിക്കുകയും ചെയ്യും. ഇതി​െൻറ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും ഈ ആശുപത്രികളില്‍ പരിശോധന നടത്തുകയും മിനിമം സ്റ്റാന്‍ഡേര്‍ഡ് കൈവരിച്ചിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT