അമ്പലവയൽ: നാടൻ ഫലങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കാതെ പരിഷ്കൃത ഭക്ഷണത്തിന് പിന്നാലെ പോകുന്നത് വയനാടിെൻറ സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ. സംസ്ഥാന കൃഷിവകുപ്പും കേരള കാർഷിക സർവകലാശാലയും സംയുക്തമായി അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചക്ക മഹോത്സവവും ശാസ്ത്ര സിമ്പോസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് മുഖ്യപ്രഭാഷണം നടത്തി. മേഖല കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ മേളയെക്കുറിച്ച് വിശദീകരിച്ചു. മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗോത്രവിഭാഗ സംഗമം കാർഷിക ഗവേഷണ കേന്ദ്രം ജനറൽ കൗൺസിൽ അംഗം ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചക്ക വിപണി ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി നിർവഹിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ. സാബു, ജില്ല ആൻഡ് സെഷൻസ് ജഡ്ജ് ഡോ. വി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരദേവി സ്വാഗതവും ജില്ല കൃഷി ഓഫിസർ ഷാജി അലക്സാണ്ടർ നന്ദിയും പറഞ്ഞു. മലേഷ്യയിലെ ഡോ. മുഹമ്മദ് ദേശ ഹാജി ഹസീം, ശ്രീലങ്കയിലെ േഗ്രഷ്യൻ പ്രിയറിസ് എന്നീ കാർഷിക വിദഗ്ധർ മഹോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 15 വരെയുള്ള മേളയിൽ ദേശീയ-അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ചക്ക സംസ്കരണത്തിൽ വനിതകൾക്ക് സൗജന്യ പരിശീലനം, ചക്ക സദ്യ, വിവിധ മത്സരങ്ങൾ എന്നിവയുണ്ട്. TUEWDL13 സംസ്ഥാന കൃഷി വകുപ്പും കേരള കാർഷിക സർവകലാശാലയും സംയുക്തമായി അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചക്ക മഹോത്സവത്തിലെ ചക്ക വരവിൽനിന്ന് TUEWDL14 സംസ്ഥാന കൃഷി വകുപ്പും കേരള കാർഷിക സർവകലാശാലയും സംയുക്തമായി അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചക്ക മഹോത്സവവും ശാസ്ത്ര സിമ്പോസിയവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.