കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ ബിരുദപ്രവേശനത്തിനുള്ള പ്രത്യേക അലോട്ട്മെൻറ് പട്ടികയായി. സർക്കാർ, എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്‌സുകള്‍ ഒഴികെയുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രത്യേക അലോട്ട്മെൻറിൽ 2500 സീറ്റുകളുണ്ട്. ഇൗ വർഷത്തെ മൂന്നാമത്തെ അലോട്ട്മെൻറിനു ശേഷവും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാലാണ് പ്രേത്യക അലോട്ട്മെൻറ് നടത്തിയത്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികള്‍ക്ക് ചൊവ്വാഴ്ച മുതൽ ഇൗ മാസം 13 വരെയുള്ള ദിവസങ്ങളില്‍ പ്രവേശനം നേടാം. സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലും മൂന്നാമത്തെ അലോട്ട്മെൻറിനു ശേഷമുള്ള സീറ്റ് ഒഴിവിലേക്ക് അഡ്മിഷനായി അതത് കോളജുകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വിദ്യാർഥികളുടെ പട്ടിക കൈമാറി. ഓരോ കോഴ്‌സിനും ലഭ്യമായ ഒഴിവുകള്‍ വെബ്‌സൈറ്റില്‍നിന്ന് വിദ്യാർഥികള്‍ക്ക് ലോഗിന്‍ ചെയ്ത് പരിശോധിക്കാം. വിദ്യാർഥികള്‍ക്ക് ആവശ്യമായതും അഡ്മിഷന്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അതത് കോളജുകളില്‍ ചൊവ്വാഴ്ച മുതല്‍ ജൂലൈ 12 ഉച്ച ഒരു മണിവരെ റിപ്പോര്‍ട്ട് ചെയ്യാം. സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലും ജൂലൈ 12ന് ഒരു മണിവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ കോഴ്‌സിലെയും വിദ്യാർഥികളുടെയും റാങ്ക് ലിസ്റ്റ് അതേ ദിവസം രണ്ടു മണിക്ക് പ്രസിദ്ധീകരിക്കും. ഇൗ റാങ്ക് ലിസ്റ്റില്‍നിന്ന് ജൂലൈ 13 മുതല്‍ 23 വരെയുള്ള തീയതികളില്‍ പ്രവേശനം നല്‍കും. പ്രവേശനപരീക്ഷയില്ലാത്ത ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 6,500 വിദ്യാർഥികളാണ് ഒന്നാം അലോട്ട്മെൻറ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.