തിരുവനന്തപുരം: ജില്ലതലത്തിൽ മികച്ച മത്സ്യമേഖല പ്രവർത്തനം നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് പ്രഖ്യാപിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്), പുൽപള്ളി ഗ്രാമപഞ്ചായത്ത് (വയനാട്). ഒാരോ വിഭാഗത്തിലെയും ജില്ലതല അവാർഡ്: മത്സ്യകൃഷിമേഖലയിൽ ജില്ലതലങ്ങളിൽ മികച്ച നേട്ടത്തിന് 52 പേർക്ക് ഫിഷറീസ് വകുപ്പ് അവാർഡ് പ്രഖ്യാപിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കൂടാതെ അക്വാകൾചർ പ്രമോട്ടർ വിഭാഗത്തിൽ 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡുമുണ്ട്. ശുദ്ധജലമത്സ്യ കർഷകവിഭാഗം: തിരുവമ്പാടി പ്ലാന്തോട്ടത്തിൽ പി.ജെ. ആൻറണി (കോഴിക്കോട്), അരംപട്ടകുന്നം പടിഞ്ഞാറേത്തറ കുറ്റിയാനിക്കൽ കെ.ടി. പീറ്റർ (വയനാട്) നൂതന മത്സ്യകൃഷി: ഫറോക്ക് ചൂരക്കാട്ടിൽ തുഷാരയിൽ ടി. രേഖ (കോഴിക്കോട്), ചെല്ലപ്പാലം ചിറ്റേത്തിൽ സി.എസ്. ബെന്നി (വയനാട്). മികച്ച അക്വാകൾചർ പ്രമോട്ടർ: കാപ്പാട് മുനമ്പത്ത് താവണ്ടിയിൽ എ.പി. ഷൈജു (കോഴിക്കേട്), തേക്കുംതറ കരിക്കലോട് ഹൗസിൽ ടി. രാജി (വയനാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.