അഭിമന്യു വധം: പ്രത്യേക അന്വേഷണ സംഘം വേണം -കെ.എസ്​.യു

കോഴിക്കോട്: അഭിമന്യു കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. എട്ടു ദിവസം പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പി​െൻറ കഴിവുകേടാണ്. മുടക്കോഴി മലയില്‍ ഒളിച്ച ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളെ പിടിച്ച് മാതൃകയായ കേരള പൊലീസ്, കൈവെള്ളയിലുണ്ടായിരുന്ന പ്രതികളെ പിടിക്കാതെ ഇരുട്ടില്‍ തപ്പുകയാണെന്നും അഭിജിത്ത് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും തീവ്രവാദ ആരോപണം ഉന്നയിക്കുന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാത്തത് ദുരൂഹമാണ്. അഭിമന്യുവി​െൻറ സഹോദര​െൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റമറ്റ അന്വേഷണസംഘത്തെ നിയോഗിച്ച് പ്രതികളെ പിടികൂടണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ആരംഭിക്കും. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയമാണ് കേരളത്തിലെ കാമ്പസുകളില്‍ വര്‍ഗീയ സംഘടനകള്‍ വളരാന്‍ കാരണമാകുന്നത്. അവർ ഏകാധിപത്യ പ്രവര്‍ത്തന ശൈലിയില്‍ മാറ്റംവരുത്തണം. കാമ്പസുകളില്‍ കെ.എസ്.യു യൂനിറ്റുകള്‍ പ്രവര്‍ത്തനം ശക്തമാക്കും. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ കാമ്പയിൻ ആരംഭിക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാർഥികളെ ചൂഷണം ചെയ്യുകയാണ്. സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് 25,000 രൂപയായി ഏകീകരിക്കണമെന്നും കെ.എസ്.യു പ്രസിഡൻറ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.