'നല്ല വെള്ളം; നല്ല പാത്രം' പദ്ധതി ജില്ലതല ഉദ്ഘാടനം

മേപ്പയൂർ: ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി 'സേവ്' (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമ​െൻറ്)​െൻറ 'നല്ല വെള്ളം നല്ല പാത്രം' പദ്ധതിക്ക് മേപ്പയൂർ വി.ഇ.എം യു.പി സ്കൂളിൽ തുടക്കമായി. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. ജില്ലതല ഉദ്ഘാടനം പ്രഫ. സി.പി. അബൂബക്കർ നിർവഹിച്ചു. എ.ഇ.ഒ ഇ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, പ്രഫ. ശോഭീന്ദ്രൻ, സുധീർ തങ്കപ്പൻ, വി.കെ. ദീജി, ആഷോ സമം, അബ്ദുല്ല സൽമാൻ, എസ്.എസ്. ശ്രീശരൺ, വി.പി. ഹരിദാസ്, സിന്ധു ഗണേഷ്, ജിഷ്ണു ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളിലെ പൂർവ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ആട്ടവിളക്കിനു മുന്നിൽ ധന്യതയുടെ 103 വർഷങ്ങൾ കൊയിലാണ്ടി: ആട്ടവിളക്കിനു മുന്നിൽ വിസ്മയം ജനിപ്പിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 103​െൻറ നിറവിൽ. ഗുരുവി​െൻറ ജന്മദിനം ചേലിയയിൽ ആഘോഷിച്ചു. നന്നേ ചെറുപ്പത്തിൽ കഥകളി രംഗത്തേക്കും നൃത്തരംഗത്തേക്കും കടന്നുവന്ന കുഞ്ഞിരാമൻ നായർ കഥകളി പഠനത്തിന് സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ സജീവ സാന്നിധ്യമാണ്. 2017ൽ പത്മശ്രീ പുരസ്കാരവും ഗുരുവിനെ തേടിയെത്തി. പിറന്നാൾ ആഘോഷത്തി​െൻറ ഭാഗമായി നടന്ന ആദര സമ്മേളനം കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. പ്രിയ ഒറുവങ്ങൽ, കലാമണ്ഡലം മോഹനകൃഷ്ണൻ, കെ.ദാമോദരൻ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ആർ.എൽ.വി. രാധാകൃഷ്ണൻ എന്നിവരും കലാലയം അധ്യാപകരും വിദ്യാർഥികളും ചേർന്ന് നളചരിതം നാലാം ദിവസം കഥകളി അവതരിപ്പിച്ചു. പ്രതിഭ സംഗമവും വിദ്യാർഥി കൂട്ടായ്മയും മേപ്പയൂർ: കീഴരിയൂർ മണ്ഡലം കെ.എസ്.യു കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമവും വിദ്യാർഥി കൂട്ടായ്മയും കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡൻറ് ആദർശ് അശോക് അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, വി.ടി. സൂരജ്, ചുക്കോത്ത് ബാലൻ നായർ, എം.എം. രമേശൻ, കെ.കെ .ദാസൻ, സവിത നിരത്തി​െൻറ മീത്തൽ, ഇടത്തിൽ ശിവൻ, മിഷാൽ മനോജ്, എസ്. അർജുൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.