പേരാമ്പ്ര: മത്സരപരീക്ഷ പരിശീലനം നൽകുന്നതിന് തൊഴില്‍ വകുപ്പ് സ്ഥാപിച്ച പേരാമ്പ്ര ഗവ. കരിയർ ഡെവലപ്മെൻറ് സെൻററിന് പ്രവർത്തനം തുടങ്ങി വർഷം കഴിയുമ്പോഴേക്കും മികച്ച നേട്ടം. കരിയര്‍ ഡെവലപ്മെൻറ് സെൻറര്‍ നടത്തിയ സൗജന്യ ലാസ്റ്റ്ഗ്രേഡ് പരീക്ഷ പരിശീലനത്തില്‍ പങ്കെടുത്ത 73 പേരില്‍ 44 പേരും എല്‍.ഡി.സി പരീക്ഷയില്‍ പങ്കെടുത്ത 32പേരില്‍ ഏഴുപേരും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംനേടി. ഡല്‍ഹി, പോണ്ടിച്ചേരി, ഹൈദരാബാദ് യൂനിവേഴ്‌സിറ്റികള്‍ മറ്റു കേന്ദ്ര സർവകലാശാലകള്‍, ഇന്ത്യന്‍ മാരി ടൈം യൂനിവേഴ്‌സിറ്റി, ഡക്കാന്‍, ലയോള കോളജുകള്‍ തുടങ്ങിയ മികവിെൻറ കേന്ദ്രങ്ങളില്‍ പേരാമ്പ്ര കരിയര്‍ െഡവലപ്മെൻറ് സെൻറര്‍ മുഖേന ഈ വര്‍ഷം 40 വിദ്യാർഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രശസ്ത സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷതവഹിച്ചു. പേരാമ്പ്ര ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ എസ്.വി. ശ്രീജന്‍, കായണ്ണ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. ശശി എന്നിവര്‍ സംസാരിച്ചു. സെൻറര്‍ മാനേജര്‍ പി. രാജീവന്‍ സ്വാഗതവും കെ.പി. ഉല്ലാസ് കിരണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.