നന്മണ്ട: കടയുടെ വരാന്തയിൽ കണ്ട ബാഗ് പരിഭ്രാന്തി പരത്തി. നന്മണ്ട 13ലെ കൈരളി ട്രേഡേഴ്സിെൻറ വരാന്തയിലാണ് ബാഗ് കണ്ടത്. ഡസനിലേറെ മോഷണം നടന്ന പ്രദേശമാണ് നന്മണ്ട. അതാണ് ജനത്തെ പരിഭ്രാന്തിയിലാക്കിയത്. മോഷണശ്രമത്തിനിടയിൽ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണോ എന്ന ശങ്കയായിരുന്നു പലർക്കും. അവസാനം ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ബാഗ് പരിശോധിച്ചു. ബാഗിൽനിന്ന് ത്സാർഖണ്ഡ് സ്വദേശിയുടെ പാൻ കാർഡ് കണ്ടെത്തി. ഉടമയെ കണ്ടെത്തിയതായി ബാലുശ്ശേരി പൊലീസ് പറഞ്ഞു. റോഡ് നവീകരണം: പരാതികൾ അന്വേഷിക്കും -മന്ത്രി പേരാമ്പ്ര: ചാനിയംകടവ് റോഡ് നവീകരണം സംബന്ധിച്ചുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിലെ റോഡ് നവീകരണം വിലയിരുത്താനുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പേരാമ്പ്ര -ചാനിയംകടവ് റോഡ് വീതി കൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. പാലം നിർമിക്കുന്നതിലും ഓവുചാൽ നിർമിക്കുന്നതിലുമുൾപ്പെടെ വ്യാപക പരാതികളാണ് ഉയർന്നത്. റോഡിൽ കുണ്ടും കുഴിയുമായി കിടക്കുന്ന ഭാഗങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നന്നാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ കുറയുന്നതനുസരിച്ച് റോഡ് പ്രവൃത്തി പുനരാരംഭിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.