പേരാമ്പ്ര: വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ പേരാമ്പ്ര ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ല ഓഫിസിനു മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മജീദ് കാവിൽ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദൻ, ഒ.എം. രാജൻ, പി.കെ. രാഗേഷ്, വി.കെ. രമേശൻ, കെ. ദിനേശൻ, ഇ.കെ. സുരേഷ്, പി. രാമചന്ദ്രൻ, സി.എം. രമ, എം. സജു, പി. മധുസൂദനൻ, കെ. സജീഷ്, മനോജ് അഴകത്ത്, സി. രഞ്ജിനി, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. ജയപ്രകാശ് ബാബു, സി.എം. സതീഷ് ബാബു, കെ.പി. ഇന്ദിര, വേണുഗോപാൽ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി. ഗുഹയിലകപ്പെട്ട കൂട്ടുകാര്‍ക്കായി കരവലയം തീര്‍ത്തു പേരാമ്പ്ര: തായ്‌ലൻഡില്‍ ഗുഹയിലകപ്പെട്ട കുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാമല്ലൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിനു ചുറ്റും കരവലയം തീര്‍ത്തു. ഹെഡ്മാസ്റ്റര്‍ കെ. ബഷീര്‍, പി.ടി.കെ പുഷ്പ, വി.പി. അബ്ദുല്‍ ബാരി, കെ.ടി. ഷൈജ, വി.എം. സിതാര, ടി.എന്‍. ജയ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.