ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം

മേപ്പയ്യൂർ: നവീന സാങ്കേതികവിദ്യകൾ പരമാവധി വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഹൈടെക് ക്ലാസ്മുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് മഞ്ഞക്കുളം നാരായണൻ അധ്യക്ഷതവഹിച്ചു. ഹൈടെക് ക്ലാസിൽ കുട്ടികളോടൊപ്പം മന്ത്രി ദീർഘ സമയം ചെലവഴിച്ചു. വിഡിയോ കോൺഫറൻസ് വഴി മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികളുമായി മന്ത്രി സംസാരിച്ചു. സ്മാർട്ട് ക്ലാസ്മുറികളിൽ ലാപ്ടോപ്പുകൾ, ബിഗ് സ്ക്രീൻ, പ്രൊജക്റ്റർ, സ്പീക്കറുകൾ, നെറ്റ്വർക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്‌. 62 ഹൈടെക് ക്ലാസ് മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, കെ. രാജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എ.സി. അനൂപ്, കെ.കെ. രാജീവൻ, കെ.പി. രാമചന്ദ്രൻ, കെ.സി. രാജീവൻ, കെ.കെ. ബാലൻ, ഇ. കുഞ്ഞിക്കണ്ണൻ, പുളിക്കൂൽ ബാബുരാജ്, ഹെഡ്മിസ്ട്രസ് ടി.എം. ഗീത, ഹെഡ്മാസ്റ്റർ വി.പി. ഉണ്ണികൃഷ്ണൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വി.പി. നിത, എച്ച്.എസ്. പ്രിൻസിപ്പൽ എം.എം. സുധാകരൻ, വി.പി. സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.