കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള, നവീകരിച്ച ലബോറട്ടറി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, വി. സുന്ദരൻ, യു. രാജീവൻ, വി.പി. ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രൻ, സി.കെ. സലീന, വി.വി. സുധാകരൻ, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ.എം. സച്ചിൻ ബാബു സ്വാഗതവും ആർ.എം.ഒ എ. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. നവീകരണം നടത്തി റോഡ് വീതി കുറച്ചു; ഗതാഗതം ദുരിതമായി കൊയിലാണ്ടി: നവീകരണം നടത്തിയപ്പോൾ റോഡിെൻറ വീതി കുറഞ്ഞു. ഇേതാടെ ഗതാഗതം പ്രയാസമായി. നഗരസഭ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ റോഡാണ് ചുരുങ്ങിയത്. റെയിൽവേ മേൽപാലം ഇറങ്ങിവരുന്ന വാഹനങ്ങൾ നേരത്തേ ഈസ്റ്റ് റോഡ് ഭാഗത്തേക്ക് സുഗമമായി പോയിരുന്നതാണ്. പട്ടണത്തിലെ തിരക്കിൽ കുടുങ്ങാതെ പോകാനുള്ള വഴിയാണ് അശാസ്ത്രീയ നിർമാണംമൂലം ഇല്ലാതായത്. ഓട്ടോറിക്ഷ, കാർ എന്നിവ ഉൾെപ്പടെ വാഹനങ്ങൾക്ക് രണ്ടു വരിയായി പോകാനുള്ള വീതി റോഡിനുണ്ടായിരുന്നു. വശങ്ങളിൽ കോൺക്രീറ്റിെൻറ ചെറു ഭിത്തി കെട്ടിയതാണ് വീതി കുറയാൻ കാരണം. ബസ്സ്റ്റാൻഡിനു മറുപുറത്തെ ടൗൺ ഹാൾ റോഡിനും ആവശ്യമായ വീതിയില്ല. കേരള പ്രവാസി സംഘം കണ്‍വെന്‍ഷന്‍ കൊയിലാണ്ടി: കേരള പ്രവാസിസംഘം ചെങ്ങോട്ടുകാവ് മേഖല കണ്‍വെന്‍ഷന്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രന്‍ മാങ്ങോട്ടില്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഗീതാനന്ദന്‍, ബേബി സുന്ദര്‍ദാസ്, ഏരിയ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.