തിരുവള്ളൂർ: 10 വർഷം മുമ്പ് ആരംഭിച്ച തിരുവള്ളൂർ പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമാണം എങ്ങുമെത്തിയില്ല. ടൗൺ പ്ലാനിങ് വകുപ്പിെൻറ അംഗീകാരം കിട്ടാത്തതാണ് വടകര-ചാനിയംകടവ് റോഡരികിൽ പണിയുന്ന ബസ്സ്റ്റാൻഡിെൻറ നിർമാണം പാതിവഴിയിലാക്കിയത്. പ്രശ്നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വ്യക്തികൾ നൽകിയ 40 സെൻറ് സ്ഥലത്താണ് ബസ്സ്റ്റാൻഡ് നിർമാണം തുടങ്ങിയത്. മണ്ണിറക്കി സ്ഥലം ഉയർത്തുന്ന പണി മാത്രമേ നടന്നിട്ടുള്ളൂ. വ്യക്തികളുെട സാമ്പത്തിക സഹായത്താൽ സ്റ്റാൻഡിെൻറ മൂന്നു ഭാഗത്തും കെട്ടിടം നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിെൻറ കെട്ടിടം മുൻഭാഗത്ത് വരാനുണ്ട്. കെട്ടിടത്തിൽനിന്ന് പാർക്കിങ്ങിനായി നിശ്ചിത സ്ഥലം ഒഴിച്ചിടണമെന്നുണ്ട്. ഇതു കഴിഞ്ഞാൽ ബസുകൾക്ക് സ്റ്റാൻഡിൽ നിർത്തിയിടാനുള്ള സൗകര്യം ലഭിക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതാണ് ടൗൺ പ്ലാനിങ് വകുപ്പിെൻറ അംഗീകാരം വൈകാൻ കാരണമായത്. ഇതോടെ വൻ ബിസിനസ് മുന്നിൽക്കണ്ട് മൂലധനമിറക്കിയ വ്യക്തികൾ പ്രതിസന്ധിയിലായി. അവരുടെ നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പഞ്ചായത്തിനാണെങ്കിൽ നിലം വീണ്ടും ഉയർത്തി സോളിങ്ങും ടാറിങ്ങും ഉൾപ്പെടെ ചെയ്യാനുണ്ട്. ഇപ്പോൾ വടകരയിൽനിന്ന് പേരാമ്പ്രയിലേക്കും ആയഞ്ചേരിയിലേക്കും സർവിസ് നടത്തുന്ന ബസുകൾ റോഡരികിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് അപകടഭീഷണി ഉയർത്തുന്നതോടൊപ്പം ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ബസ്സ്റ്റാൻഡ് വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ടി.എ ധർണ ആയഞ്ചേരി: തോടന്നൂർ എ.ഇ.ഒ ഓഫിസിലെ അധ്യാപകേദ്രാഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ് സജി നാരായണൻ ഉദ്ഘാടനം ചെയ്തു. പി. രാജൻ അധ്യക്ഷത വഹിച്ചു. പി.കെ. ജിതേഷ്, പി.കെ. അശോകൻ, ഒ.കെ. ജിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.