വെള്ളമുണ്ട: കിടപ്പുമുറിയിൽ അതിദാരുണമായി വെേട്ടറ്റ് കൊല്ലപ്പെട്ട നവദമ്പതികൾക്ക് നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളമുണ്ട 12ാം മൈലിലെ വാഴയിൽ ഉമ്മർ (27), ഭാര്യ ഫാത്തിമ (19) എന്നിവരുടെ മൃതദേഹങ്ങൾ കാണാനെത്തിയ പലർക്കും വിതുമ്പലടക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിയത്. ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 12ാം മൈൽ ജുമുഅത്ത് പള്ളി മദ്റസയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ കാണാൻ എത്തിയവരെക്കൊണ്ട് പ്രദേശം വീർപ്പുമുട്ടി. കനത്ത മഴയിലും മയ്യിത്ത് നമസ്കാരത്തിനായി പള്ളിയുടെ അകവും പുറവും നിറഞ്ഞിരുന്നു. നമസ്കാരത്തിനു ശേഷം കണ്ടത്തുവയൽ ഖബർസ്ഥാനിൽ ഖബറടക്കി. അടുത്തടുത്തായാണ് ഇരുവർക്കും ഖബർ ഒരുക്കിയത്. ദുരൂഹതകൾ ബാക്കിയാക്കി ദമ്പതികൾക്ക് ഇനി അന്ത്യവിശ്രമം. മൃതദേഹങ്ങൾ എത്തുന്നതും കാത്ത് രാവിലെ മുതൽതന്നെ ആളുകൾ എത്തിയിരുന്നു. SATWDL12 12ാം മൈൽ പള്ളി മദ്റസയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ SATWDL13 12ാം മൈൽ ജുമുഅത്ത് പള്ളിക്കു മുന്നിൽ തടിച്ചുകൂടിയ ജനാവലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.