'തീരത്തുനിന്ന്​ വിപണിയിലേക്ക്​​​' പദ്ധതിയുമായി മത്സ്യഫെഡ്

കോഴിക്കോട്: തൊഴിലാളികളിൽനിന്ന് മത്സ്യം നേരിട്ട് വിപണിയിെലത്തിക്കാന്‍ പുതിയ പദ്ധതിയുമായി മത്സ്യഫെഡ് രംഗത്ത്. തീരത്തുനിന്ന് വിപണിയിലേക്ക് (കോസ്റ്റ് ടു മാര്‍ക്കറ്റ്) എന്നാണ് പദ്ധതിയുടെ പേര്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പന്നത്തിന് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയപദ്ധതി നടപ്പാക്കുന്നതെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി തീരദേശ ലേല സംവിധാനം ശക്തിപ്പെടുത്തുകയും 100 കോടിയോളം രൂപ ചെലവഴിച്ച് തീരദേശ മത്സ്യസംഭരണ സംവിധാനങ്ങളും തയാറാക്കും. മത്സ്യമാര്‍ക്കറ്റുകളും സഹകരണ സംഘങ്ങളും മുഖേനയായിരിക്കും മത്സ്യ വില്‍പന. നിലവിലുള്ള മത്സ്യഫെഡ് മത്സ്യമാര്‍ട്ടുകളുടെ എണ്ണം 200 ആയി വർധിപ്പിച്ച് ഗുണമേന്മയുള്ള മത്സ്യവിതരണം വർധിപ്പിക്കും. കയറ്റുമതിക്ക് യോഗ്യമായ മത്സ്യങ്ങളുടെ സംഭരണത്തിനും വില്‍പനക്കും കയറ്റുമതി കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടും. മത്സ്യത്തിന് വിലകുറയുന്ന അവസരങ്ങളില്‍ മത്സ്യഫെഡി​െൻറ മത്സ്യത്തീറ്റ, മത്സ്യവള നിർമാണ ഫാക്ടറികള്‍ക്ക് മത്സ്യം നല്‍കുക, മത്സ്യഫെഡ് ഐസ് ആന്‍ഡ് ഫ്രീസിങ് പ്ലാൻറിലൂടെ വിവിധതരം മത്സ്യങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂെട ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സി.പി. രാമദാസ്, വത്സല ജോസഫ്, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.