പൊലീസ്​ അനുമതിയില്ലാതെ പ്രകടനം; 13 എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്​റ്റിൽ

വടകര: പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 13 എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. മഹാരാജാസ് കോളജ് സംഭവത്തി​െൻറ പേരിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിലും കുഞ്ഞിപ്പള്ളി മേൽപാലത്തി​െൻറ പ്രവൃത്തി മുടങ്ങിയതിൽ ചോമ്പാലയിലും പ്രതിഷേധ പ്രകടനം നടത്തിയതിനാണ് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായത്. എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡൻറ് അഴിയൂർ പുനത്തിൽ സാലിം (37), വടകര ബീച്ച് റോഡിൽ പൂളക്കലകത്ത് അബ്ദുൽ ഹക്കീം (43), മുട്ടത്ത് സവാദ് (30), പാറേമ്മൽ ഷാജഹാൻ (28), തിക്കോടി അങ്ങാടി വളപ്പിൽ കബീർ (46), ചോമ്പാൽ ചെറുമിന്നാട്ടിൽ ഷംസീർ (35) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. ചോമ്പാലയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അഴിയൂർ വാദിറഹ്മയിൽ പുനത്തിൽ സാഹിർ (34), ചോമ്പാല കുനിയിൽ സമീർ (40), ചെറുമിന്നാട്ടിൽ ഷംസീർ (35), പുനത്തിൽ സാലിം (37), അഴിയൂർ മനയിൽ മനാഫ് (32), പുനത്തിൽ ഷാനിദ് (32), അഴിയൂർ അമ്പലത്തുംകണ്ടി ടി.കെ. സൈനുദ്ദീൻ (35) എന്നിവരെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.