മുക്കുപണ്ടം പാർസൽ തട്ടിപ്പ്: നിരവധിപേർ വഞ്ചിതരായി

കല്ലാച്ചി: ജ്വല്ലറിയുടെ നറുക്കെടുപ്പിൽ സ്വർണവളകൾ സമ്മാനമായി ലഭിച്ചെന്ന് ഫോണിൽ വിളിച്ച് പാർസലിൽ മുക്കുപണ്ടം നൽകി തട്ടിപ്പ്. വളയം പഞ്ചായത്തിലെ കാലികൊളുമ്പ് കല്ലുനിര, എളമ്പ പ്രദേശങ്ങളിൽ നിരവധിപേരാണ് തട്ടിപ്പിനിരയായത്. പത്തുദിവസം മുമ്പാണ് കാലികൊളുമ്പിലെ ചിറ്റാത്തൂർ സി.പി. പ്രതീഷ​െൻറ ഭാര്യയുടെ മൊബൈലിലേക്ക് ഒരു കോൾ വന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി. തങ്ങളുടെ ജ്വല്ലറി കേരളത്തിൽ പുതിയ ഷോറൂം തുടങ്ങാൻ പോകുകയാണെന്നും ഇതിനു മുന്നോടിയായി നടത്തിയ നറുക്കെടുപ്പിൽ സ്വർണവളകൾ സമ്മാനമായി ലഭിച്ചതായി അറിയിച്ചു. വളകൾ അടുത്തദിവസം പോസ്റ്റ് ഒാഫിസിൽ 600 രൂപ അടച്ച് പാർസൽ കൈപ്പറ്റണമെന്ന് പറഞ്ഞു. തുടർന്ന് 600 രൂപയടച്ച് പോസ്റ്റ് ഒാഫിസിൽനിന്ന് നാല് വളകൾ കൈപ്പറ്റി. വളകളുമായി വളയം ടൗണിലെ സ്വർണപ്പണിക്കാരെെക്കാണ്ട് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെറിഞ്ഞത്. ലക്ഷ്മി എൻറർപ്രൈസസ്, റെജ്മ​െൻറൽ ബസാർ, ഹൈദരാബാദ് എന്നാണ് പാർസൽ കവറിൽ മേൽവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത്. മലയോരത്തെ കല്ലുനിര, അഭയഗിരി, തുടങ്ങിയ പോസ്റ്റ് ഓഫിസുകളിൽ ഇത്തരത്തിൽ നിരവധി പാർസലുകളാണ് പലരുടെയും മേൽവിലാസത്തിൽ എത്തിയത്. വഞ്ചിതരായവർ മാനഹാനി കാരണം പുറത്തുപറയാൻ മടിക്കുകയാണ്. ചിലർ പൊലീസിൽ പരാതി നൽകാൻ തയാറായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.