കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജൂലൈ 10ന് രാപ്പകല്‍ സമരം നടത്തുന്നു. കോഴിക്കോട് ബാങ്ക് റോഡിലെ എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമരം രാവിലെ 10ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എം.പിമാര്‍, എം.എൽ.എമാര്‍, പ്രവാസികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിനോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് തുടരുന്നത്. 2015 േമയ് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നിലവില്‍ കോഡ് സി വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. വിമാനത്താവളത്തിെൻറ പ്രവര്‍ത്തനം തകിടംമറിക്കുന്ന രീതിയില്‍ ചില തല്‍പരകക്ഷികളുടെ നീക്കങ്ങള്‍ അപലപനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, ജില്ല സെക്രട്ടറി സി.വി. ഇക്ബാല്‍, പി.കെ. കബീര്‍ സലാല, മങ്ങോട്ടില്‍ സുരേന്ദ്രന്‍, എം. ജൗഹര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.