കൊടുവള്ളി: ഇടതുപക്ഷ സർക്കാറിെൻറ കാലത്തുള്ള വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പരിഷ്‌കാരങ്ങൾ അശാസ്ത്രീയവും കൂടിയാലോചനകളില്ലാത്തതുമാണെന്ന് ജില്ല കോൺഗ്രസ് ജന.സെക്രട്ടറി നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ബ്രോക്കൻ സർവീസ് പ്രശ്നം പരിഹരിക്കുക, കെ.ടെറ്റ് തീരുമാനം പുനഃപരിശോധിക്കുക, വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ അധ്യാപക തസ്തിക സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ ഓഫിസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻറ് കെ.നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.അശോക് കുമാർ, ജില്ല ട്രഷറർ ഷാജു പി കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി. എം. ശ്രീജിത്ത്, സംസ്ഥാന കൗൺസിലർ പി.കെ.ഹരിദാസൻ, വി.ഷക്കീല, ഉപജില്ല സെക്രട്ടറി എൻ.പി.മുഹമ്മദ്, ട്രഷറർ കെ.കെ. ജസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.