അഫ്ദലുൽ ഉലമ, ബി.എ ക്ലാസുകൾ ആരംഭിച്ചു

നരിക്കുനി: ചെമ്പക്കുന്ന് മലബാർ കാമ്പസിൽ കോളജ് ഓഫ് അറബിക് ഇസ്ലാമിക് സ്റ്റഡീസി​െൻറ കീഴിൽ അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.എ ക്ലാസുകൾ ആരംഭിച്ചു. കോളജി​െൻറ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. കോളജ് പ്രസിഡൻറ് പാലത്ത് അബ്്ദുറഹ്മാൻ മദനി അധ്യക്ഷതവഹിച്ചു. ടി. അബൂബക്കർ നന്മണ്ട, എൻ.പി. അബ്്ദുൽ ഗഫൂർ ഫാറൂഖി, വി.പി. അബ്്ദുൽ ഖാദർ, അമാനത്ത് ഹുസൈൻ എന്നിവർ സംസാരിച്ചു. കോളജിൽ അഫ്ദലുൽ ഉലമ പ്രിലിമിനറി, ബി.എ. ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04952244860
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.