മുക്കം: ജീവൻ നിലനിർത്തുന്നതിന് ജൈവകൃഷിയിലേക്ക് തിരിച്ചു പോകണമെന്ന് എം.ഐ. ഷാനവാസ് എം.പി. 2023 ആകുമ്പോഴേക്കും ഇന്ത്യയെ സമ്പൂര്‍ണ ജൈവകൃഷിയിലേക്ക് തിരികെ കൊണ്ടുപോകുകയെന്ന ആശയവുമായി 'മേക് ഇന്ത്യ ഓര്‍ഗാനിക് 2023' പദ്ധതിയുടെ കോഴിക്കോട്- മലപ്പുറം ജില്ലകളില്‍ ആരംഭിച്ച അഞ്ച് ഫ്രാഞ്ചൈസികൾ മുക്കം ഓടത്തെരുവില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. വിഷരഹിത ഭക്ഷ്യോല്‍പാദനം നടത്തുക, വർധിച്ചുവരുന്ന മാരകരോഗങ്ങളില്‍നിന്ന് മോചനം നേടുക എന്നിവയാണ് എസ്.പി.സി നല്‍കുന്ന സന്ദേശം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. എന്‍.കെ. അബ്ദുറഹ്മാന്‍, എം.ടി. അഷ്റഫ്, എസ്.പി.സി ചെയര്‍മാന്‍ എന്‍.ആര്‍. ജയ്‌മോന്‍, ഡയറക്ടര്‍ ജയകൃഷ്ണന്‍, സി.പി. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.