ഡെങ്കിപ്പനി പ്രതിരോധം മാതൃകയായി വിദ്യാർഥികൾ

ഈങ്ങാപ്പുഴ: പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട െഡങ്കി പ്രതിരോധപ്രവർത്തനത്തിന് തുടക്കംകുറിച്ചു. കൈതപ്പൊയിൽ ലിസാ കോളജ് എം.എസ്.ഡബ്ല്യൂ വിദ്യാർഥികൾ, ആരോഗ്യ പ്രവർത്തകർ, ആശ കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിശോധനയും ഭവനസന്ദർശനവും സംഘടിപ്പിച്ചത്. വളൻറിയേഴ്സിനുള്ള പരിശീലനം മെഡിക്കൽ ഓഫിസർ ഡോ. കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ.ജനാർദനൻ, ലിസാ കോളജ് പ്രിൻസിപ്പൽ വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.