കാലിക്കറ്റ് യൂനിവേഴ്സിറ്റി പാരാമെഡിക്കൽ കോഴ്സ് അംഗീകാരം: ഗവർണർക്ക് നിവേദനം നൽകി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വാശ്രയ മേഖലയിൽ നടത്തുന്ന മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം നൽകി. ഈ വിഷയത്തിൽ കഴിഞ്ഞയാഴ്ച വിദ്യാർഥി-അധ്യാപക സംഘടനകൾ സംയുക്തമായി സമരം നടത്തുകയും വൈസ് ചാൻസലറെ തടയുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം മുതൽ ഈ കോഴ്സുകളിൽ സർവകലാശാല പ്രവേശനം നൽകുന്നില്ല. അതേസമയം എം.ജി, കേരള സർവകലാശാലകൾ ഇതേ കോഴ്സുകളിൽ പ്രവേശനം നൽകുന്നുണ്ട്. ഗവർണർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് നിവേദക സംഘം പറഞ്ഞു. ഡോ. കെ. ശിവ, വിഷ്ണുപ്രസാദ്, വിപിൻ ദാസ് മോഹനൻ, ബാബു ഉണ്ണികൃഷ്ണൻ, കെ. ജാവേദ്, ആദർശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. സമാന വിഷയത്തിൽ തിരുവനന്തപുരം പാരാമെഡിക്കൽ കൗൺസിലിന് മുമ്പിലും വിദ്യാർഥികൾ സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.