പദ്ധതി നിർവഹണം: മുക്കം നഗരസഭ പുരസ്​കാരം ഏറ്റുവാങ്ങി

മുക്കം: പദ്ധതി നിർവഹണത്തിൽ ജില്ലയിലും 'ഉത്തരമേഖലയിലും ഒന്നാമതെത്തിയതിനുള്ള മുക്കം നഗരസഭക്കുള്ള പുരസ്കാരം മന്ത്രി കെ.ടി. ജലീലിൽനിന്ന് ചെയർമാൻ വി. കുഞ്ഞൻ, സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ ഏറ്റുവാങ്ങി. ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ജില്ലയിൽനിന്ന് തന്നെ മുക്കം നഗരസഭയോെടാപ്പം രാമനാട്ട് നഗരസഭക്കും മികവിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മുക്കം നഗരസഭയിലെ സഹായകമായ നിർവഹണ ഉദ്യോഗസ്ഥരെ നഗരസഭ ആദരിച്ചിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.