തേഞ്ഞിപ്പലം: ഇന്നത്തെ എഴുത്തുകാര്‍ ജനങ്ങളില്‍നിന്ന് ബോധപൂർവമായ അകല്‍ച്ച സൂക്ഷിക്കുന്നതായി സാഹിത്യകാരൻ എം. മുകുന്ദന്‍. ജീവിതംകൊണ്ടും എഴുത്തുകൊണ്ടും അവര്‍ ജനങ്ങളില്‍നിന്ന് അകന്നുപോയി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്നുവെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീറിയന്‍ കൃതികളുടെ ലാളിത്യം മറ്റൊന്നിലുമില്ല. ബഷീറിനെ നേരിട്ടുകാണാന്‍ രണ്ടുമൂന്ന് തവണ മാത്രമേ അവസരം ലഭിച്ചുള്ളൂ. അതിെൻറ ആഹ്ലാദം അളവറ്റതാണ്. എഴുത്ത് ഇന്ന് പ്രഫഷനായി മാറുകയാണ്. ബഷീറിന് എഴുെത്തന്നാല്‍ എഴുത്ത് തന്നെയായിരുന്നു. പ്രഫഷനായി മാറുമ്പോള്‍ മത്സരങ്ങളും അതിേൻറതായ പ്രശ്‌നങ്ങളും ഉണ്ടാകുന്നു -മുകുന്ദൻ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ ചെയർ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ബഷീറിനെക്കുറിച്ച് പൂർണമായും മനസ്സിലാക്കാന്‍ പര്യാപ്തമായ സൗകര്യവും സംവിധാനങ്ങളുമുള്ളതാണ് കാമ്പസിലെ ബഷീര്‍ മ്യൂസിയമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ബഷീറിേൻറതടക്കമുള്ള പ്രമുഖ ചിത്രങ്ങൾ പകർത്തിയ പുനലൂര്‍ രാജനെപ്പോലുള്ളവരുടെ സംഭാവനകള്‍ ശേഖരത്തിലേക്ക് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ അധ്യക്ഷനായിരുന്നു. പുനലൂര്‍ രാജനെ ആദരിച്ചു. മാങ്ങാട് രത്‌നാകരന്‍, പുനലൂര്‍ രാജന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രഫ. ഡോ. പി.കെ. പോക്കര്‍, ഡോ. എല്‍. തോമസ്‌കുട്ടി, ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.