കെ. കരുണാകരനെ അനുസ്​മരിച്ചു

കോഴിക്കോട്: കെ. കരുണാകര​െൻറ അഭാവം സൃഷ്ടിച്ച ശൂന്യത അനുദിനം വ്യക്തമാകുകയാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാൻ പി. ശങ്കരൻ. കെ. കരുണാകര​െൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡി.സി.സിയില്‍ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരിക്കുവേണ്ട ഇച്ഛാശക്തിയും നേതാവിനുവേണ്ട ആജ്ഞാശേഷിയും ആശ്രിത വാത്സല്യവും ഉറച്ച മതേതര-ജനാധിപത്യ ബോധവും കൈമുതലായ ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരൻ. സാധാരണ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട യഥാർഥ കിങ്ങും കിങ്മേക്കറുമായിരുന്നു കരുണാകരനെന്നും ശങ്കരൻ അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാർ, മുൻ മന്ത്രി എം.ടി. പത്മ, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ‍, കെ.പി. ബാബു, യു.വി. ദിനേശ്മണി, കെ.വി. സുബ്രഹ്മണ്യൻ, ഡി.സി.സി ഭാരവാഹികളായ ദിനേശ് പെരുമണ്ണ, രമേശ് നമ്പിയത്ത്, ഐ.പി. രാജേഷ്, പി. കുഞ്ഞിമൊയ്തീൻ, എൻ. ഷെറില്‍ബാബു, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ, വി. അബ്ദുൽ റസാഖ്, വി.ടി. നിഹാല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.