നാദാപുരം: നാദാപുരം പൊലീസിനെ വെല്ലുവിളിച്ച് കുഴൽപണമാഫിയ വിലസുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുഴൽപണ തട്ടിപ്പ് കേസുകളാണ് നാദാപുരത്ത് അരങ്ങേറിയത്. നാട്ടുകാർ നോക്കിനിൽക്കെയാണ് അധോലോകങ്ങളെ വെല്ലും വിധം ബൈക്കുകളിൽ സഞ്ചരിച്ച് കുഴൽപണം വിതരണം ചെയ്യുന്നവരെ അപകടത്തിൽപ്പെടുത്തി പണം കവരുന്നത്. നാദാപുരം മേഖലയിൽ എട്ട് കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെ സദാസമയവും പൊലീസിെൻറ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതിനിടെയാണ് പട്ടാപ്പകൽ കവർച്ചകൾ നടക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ നാദാപുരത്ത് പ്രത്യേകമായി അനുവദിക്കപ്പെട്ടതാണ് എ.സി.പിയുടെ കീഴിൽ കൺട്രോൾ റൂമും ഡിവൈ.എസ്.പി ഓഫിസും. രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടായെങ്കിലും ക്വട്ടേഷൻ സംഘങ്ങൾ വെല്ലുവിളിയായിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പുറമേരിയിൽ ബൈക്കിടിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നരലക്ഷം കവർന്ന് റോഡിൽ തള്ളിയത് ഈയിടെയാണ്. കല്ലാച്ചിയിൽ പൊലീസ് ചമഞ്ഞ് പണം കവർന്നവരെ കണ്ടെത്തിയത് പൊലീസിന് ആശ്വാസം നൽകുന്നതിനിടെയാണ് വീണ്ടും കവർച്ച നടക്കുന്നത്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതാണ് കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിയാതെ പോകുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.