വടകര: വൈക്കം മുഹമ്മദ് ബഷീർ സ്മരണയില്‍ നാടെങ്ങും വിവിധ പരിപാടികള്‍ നടത്തി. വിദ്യാലയങ്ങളില്‍ ബഷീര്‍ സാഹിത്യത്തിലെ കഥാപാത്രങ്ങളെയും കഥാകാരനെയും പുനരാവിഷ്കരിച്ച് 'ഇമ്മിണി ബല്ല്യ ഒന്നി'െൻറ കഥപറഞ്ഞു. മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറിയില്‍ മാങ്കോസ്റ്റിന്‍ ചുവട്ടിലിരിക്കുന്ന ബഷീറിനെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് ശ്രദ്ധേയമായി. പാത്തുമ്മയും പ്ലാവില തിന്നുത്ത ആടും ഏറെ രസിപ്പിച്ചു. ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും നടന്നു. കെ.ടി. ദിനേശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ വി.പി. പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. ശ്രേയ സുനില്‍, സാനിയ, അനില്‍ എന്നീ വിദ്യാര്‍ഥികള്‍ സംസാരിച്ചു. ബഷീറായി അഭിനവും പാത്തുമ്മയായി ശിവാനിയും വേഷമിട്ടു. മണിയൂര്‍: മുതുവന യു.പി സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദിയും ബഷീര്‍ അനുസ്മരണവും കവി പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. സി. ശശീന്ദ്രന്‍, ഇ.എം. ബാലകൃഷ്ണന്‍, സജീവന്‍, കെ.എം. മനോജ്കുമാര്‍, സി.കെ. മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു. അഴിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണം സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. വത്സന്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് കെ. രമാഭായ്, എം. സുമേഷ്, എന്‍.പി. പത്മിനി, ടി.എച്ച്. ശോഭ, അനാമിക എന്നിവര്‍ സംസാരിച്ചു. ഓര്‍ക്കാട്ടേരി: വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അനുസ്മരിച്ചു. ബഷീര്‍ രചനകളുടെ ചിത്രാവിഷ്കാര പുസ്തകം ഒലീവ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത് പ്രകാശനം ചെയ്തു. പി.കെ. ഹരീഷ് അധ്യക്ഷതവഹിച്ചു. റാഷിദ് പനോളി, കെ. അനഘ, പി.കെ. പ്രവീണ, കെ.കെ. ഫര്‍ഹാന്‍, ടി. അനുലയ, എം.ടി. നന്ദന, എസ്. പ്രിയംവദ, പി. അര്‍ഷാദ്, പി. അനുശ്രീ, മസാഹിര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ ഇന്ന് പുറമേരി കെ.ആര്‍.എച്ച്.എസ്: വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും വിജയികള്‍ക്ക് അനുമോദനവും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.