നാദാപുരം: കല്ലാച്ചിയിൽ പട്ടാപ്പകൽ കാറിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോകലും കവർച്ചയും. ബൈക്കിൽ കുഴൽപണം വിതരണം ചെയ്യുന്ന അരൂർ സ്വദേശി തറമ്മൽ ഷബീറിനെയാണ് (31) കല്ലാച്ചി കുറ്റിപ്പുറം കോമോഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡിൽ കാറിടിച്ചു വീഴ്ത്തി പണം കവർന്നത്. 7.3 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കാറിലെത്തിയ സംഘം ഷബീറിനെ കൈവേലി പള്ളിത്തറ ഭാഗത്ത് തള്ളി രക്ഷപ്പെട്ടു. കൈക്ക് നിസ്സാര പരിക്കേറ്റ ഷബീർ കക്കട്ടിലിലെ ക്ലിനിക്കിൽ പ്രാഥമിക ചികിത്സക്ക് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ കാറിെൻറ നമ്പർ നാട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും വ്യാജമായിരുന്നു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കസ്റ്റഡിയിലെടുത്ത ഷബീറിെൻറ മൊഴി പൊലീസ് രേഖപ്പെടുത്തി. മേഖലയിൽ ഒരുമാസത്തിനിടെ മൂന്നാം തവണയാണ് സമാനമായ സംഭവം. കല്ലാച്ചിയിൽ പൊലീസ് ചമഞ്ഞ് കുഴൽപണ വിതരണക്കാരനിൽനിന്ന് പണം കവർന്ന കേസിൽ കഴിഞ്ഞയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.