വർഗീയ സംഘടനകളെ നിരോധിക്കണം -മന്ത്രി ജലീൽ

കോഴിക്കോട്: മത വർഗീയവാദത്തി​െൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് എസ്.ഡി.പി.ഐ ആയാലും ആർ.എസ്.എസ് ആയാലും അത്തരം സംഘടനകളെ നിരോധിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായം നിരാകരിച്ച പാർട്ടിയാണ് എസ്.ഡി.പി.ഐ. പള്ളിക്കമ്മിറ്റികളിൽ പോലും അവരെ ഉൾപ്പെടുത്താറില്ല. സി.പി.എം ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകരും മറ്റും നുഴഞ്ഞുകയറുന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെങ്കിൽ, അത് പരിശോധിക്കപ്പെടണം. നുഴഞ്ഞുകയറി തകർക്കാൻ പറ്റുന്ന പാർട്ടിയല്ല സി.പി.എം. കാമ്പസുകളിൽനിന്ന് മതാന്ധതയുടെയും വർഗീയതയുടെയും ശക്തികളെ ബൗദ്ധികമായി തുരത്താൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.