വായന പക്ഷാചരണം

ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂള്‍ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ വായന പക്ഷാചരണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിയിലേക്ക് പൂര്‍വാധ്യാപകന്‍ പി.എം. വിജയന്‍ സംഭാവന നല്‍കിയ പുസ്തകങ്ങള്‍ ദിയ ഏറ്റുവാങ്ങി. വിവിധ മത്സരവിജയികള്‍ക്ക് പി.ടി.എ പ്രസിഡൻറ് ടി.കെ. ബാലകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.സി. രാധാകൃഷ്ണൻ, കെ.സി. ഇബ്രാഹിം, സജീവന്‍ മാണിക്കോത്ത്, ഗണേശന്‍ കക്കഞ്ചേരി, പി. ഹാഷിഫ്, ദീപ, ബിജു എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം നടുവണ്ണൂർ: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാരംഗം സാഹിത്യവേദി ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുനിത, ഹെഡ്മാസ്റ്റര്‍ കെ.സി. അബ്ദുൽ ഹമീദ്, എം.സി. കുമാരൻ, ബി. ഷൈൻ, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.