ബേപ്പൂർ സുൽത്താ​െൻറ കഥാലോകം തീർത്ത് വിദ്യാർഥികൾ

പേരാമ്പ്ര: മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറി​െൻറ ഓർമ പുതുക്കി വിദ്യാർഥികൾ. ബഷീർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയും മലയാള സാഹിത്യത്തിലെ പകരംവെക്കാനില്ലാത്ത ബഷീർ കൃതികളെ കുറിച്ചുള്ള ചർച്ചകളുമെല്ലാമായി അനുസ്മരണം ബഷീർ ജീവിതത്തി​െൻറ പുനർവായനയായി. രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ടി.എം. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി കോഒാഡിനേറ്റർ സുരേന്ദ്രൻ പുത്തഞ്ചേരി ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് യു.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ബഷീറി​െൻറ ലോകം ക്വിസും ബഷീർ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ കെ. ബഷീർ, പി.ജി. രാജീവ് കുമാർ, സി. ഗംഗാധരൻ, സുമിത്ര സന്തോഷ്, പി.ടി.കെ. പുഷ്പ, സി.പി. അബ്ദുൽ ബാരി, പി. അനുശ്രീ എന്നിവർ സംസാരിച്ചു. സമൂഹ ചിത്രരചനയിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണം ഹെഡ്മിസ്ട്രസ് സി.കെ. പാത്തുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബാല്യകാല സഖിയെ ആസ്പദമാക്കി ദൃശ്യാവിഷ്കാരം നടത്തി. അനുസ്മരണ പ്രഭാഷണം, ക്വിസ്, പതിപ്പ് നിർമാണം എന്നിവയും സംഘടിപ്പിച്ചു. കെ. ഷീബ, ആർ.കെ. രീഷ്മ എന്നിവർ സംസാരിച്ചു. കടിയങ്ങാട് എൽ.പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചു. വി.പി. സുമ ഉദ്ഘാടനം ചെയ്തു. 'ബാല്യകാല സഖി'യുടെ നാടകാവിഷ്കാരവും നടത്തി. ചങ്ങരോത്ത്: ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കി 'സുൽത്താനോടൊപ്പം മാങ്കോസ്റ്റിൻ ചുവട്ടിൽ' ദൃശ്യാവിഷ്കാരം നടത്തി. മുഹമ്മദ് ജാൻഫിഷാൻ ബഷീറായും ദേവിക പാത്തുമ്മയായും വേഷമിട്ടു. ബഷീർ പതിപ്പ് നിർമാണം, ക്വിസ് മത്സരം, അനുസ്മരണ പ്രഭാഷണം എന്നിവയും നടന്നു. വിദ്യാരംഗം കൺവീനർ സി.കെ. അർച്ചന, ജോ. കൺവീനർ ഇഹ്സാൻ അബ്ദുറഹ്മാൻ, കെ.കെ. യൂസഫ്, വി.എം. ബാബു, എൻ.സി. അബ്ദുറഹ്മാൻ, ടി.എം. അബ്ദുൽ അസീസ്, എം.കെ. യൂസഫ്, ഷിഹാബ് കന്നാട്ടി, എം.കെ. നിസാർ, വി.പി. നിഷ, കെ. ഹസീന, ടി. രജിഷ, എസ്. സുനന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.