ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡ് നവീകരണം സംബന്ധിച്ച് സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾ ആശങ്കയിൽ. സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനം തടഞ്ഞുകൊണ്ടാണ് നവീകരണ പ്രവൃത്തികൾ തുടങ്ങുന്നത് എന്നത് സ്റ്റാൻഡിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് ആശങ്ക. 18ന് തുടങ്ങുന്ന നവീകരണ പ്രവൃത്തി എട്ടു മാസത്തിനകം പൂർത്തീകരിക്കുമെന്നാണ് നിർമാണ ചുമതലയുള്ള യു.എൽ.സി.സി.എസ് അധികൃതർ അറിയിച്ചത്. എട്ടുമാസം കടകൾ ഭാഗികമായി തന്നെ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. നിപ ബാധയെ തുടർന്നും കനത്ത മഴകാരണത്താലും കഴിഞ്ഞ രണ്ടു മാസങ്ങളായി കച്ചവടം മന്ദഗതിയിലായിരുന്നു. ഇൗ മാസത്തോടെ കച്ചവടം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കവെയാണ് ബസ്സ്റ്റാൻഡ് നവീകരണത്തിെൻറ പേരിൽ വീണ്ടും വ്യാപാരികളുടെ മേൽ ഇരുട്ടടി വീണിരിക്കുന്നത്. ഒാണം-ബക്രീദ് ആഘോഷങ്ങൾ വരാനിരിക്കെ സ്റ്റാൻഡിലേക്കുള്ള ബസ് പ്രവേശനം തടയുന്നതുമൂലം സ്റ്റാൻഡ് ശൂന്യമാകുന്ന സ്ഥിതിയാകും. വൻതുക വാടക കൊടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വാടക തുക പോലും അടക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ബസ്സ്റ്റാൻഡ് നവീകരണം കൊണ്ടെത്തിക്കുക എന്ന ആശങ്കയിലാണ് വ്യാപാരികൾ. ബാലുശ്ശേരി ബസ്സ്റ്റാൻഡ് നവീകരണ പ്രവൃത്തി 14ന് തുടങ്ങും ബാലുശ്ശേരി: ബസ്സ്റ്റാൻഡ് നവീകരണ പ്രവൃത്തി 14ന് തുടങ്ങും. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള രണ്ടു കോടി രൂപ ചെലവിട്ടാണ് ബസ്സ്റ്റാൻഡ് നവീകരണം നടത്തുന്നത്. പ്രവേശന കവാടം, വെയ്റ്റിങ് ഷെഡ്, ടോയ്ലറ്റ് സംവിധാനം, പൊലീസ് എയ്ഡ്പോസ്റ്റ് തുടങ്ങി യാത്രക്കാർക്ക് സൗകര്യപ്രദമായ ഭൗതിക സാഹചര്യം ഒരുക്കിക്കൊണ്ടാണ് ബസ്സ്റ്റാൻഡ് നവീകരണം നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തി ചുമതല. എട്ടുമാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ബസ്സ്റ്റാൻഡ് നവീകരണ പ്രവൃത്തി നടക്കുേമ്പാഴുള്ള ഗതാഗത നിയന്ത്രണം ബാലുശ്ശേരി പൊലീസിെൻറ നേതൃത്വത്തിൽ ഏർപ്പെടുത്തും. സ്റ്റാൻഡിനുള്ളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഇപ്പോൾ സ്റ്റാൻഡിലെ പ്രവേശന ഭാഗത്ത് പ്രവർത്തിക്കുന്ന ഒാേട്ടാ പാർക്കിങ് കൊയിലാണ്ടി റോഡിൽ വൈകുണ്ഠം വരെ റോഡരികിലേക്ക് മാറ്റും. കോഴിക്കോട്-താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ അരോമ ടെക്സ്െറ്റെൽസിന് മുന്നിൽ നിർത്തി യാത്രക്കാരെ കയറ്റും. കൊയിലാണ്ടി, കൂരാച്ചുണ്ട് ഭാഗത്തേക്കുള്ള ബസുകൾ അർബൻ ബാങ്കിന് മുന്നിൽ നിർത്തി യാത്രക്കാരെ കയറ്റും. ബസുകൾക്ക് അധികനേരം പാർക്കിങ് അനുവദിക്കില്ല. പഞ്ചായത്ത് പ്രസിഡൻറ്, ഒാേട്ടാ തൊഴിലാളികൾ, രാഷ്ട്രീയ പ്രതിനിധികൾ, ബസ് പ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിലാണ് പുതിയ ട്രാഫിക് സംവിധാനം നിശ്ചയിച്ചിട്ടുള്ളത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 14ന് വൈകീട്ട് മൂന്നിന് പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.