വാകയാട്: വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളായ ഡോക്ടർമാർ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചത് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാലയ മുറ്റത്ത്. പൂർവാധ്യാപകരും തങ്ങളുടെ ഡോക്ടർമാരായ വിദ്യാർഥികളോടൊപ്പം ചെലവഴിക്കാൻ എത്തിയിരുന്നു. സ്കൂൾ അങ്കണത്തിലെ ബോധി വൃക്ഷച്ചുവട്ടിലായിരുന്നു ഈ അപൂർവ ഒത്തുചേരൽ ഒരുക്കിയത്. അധ്യാപകരും വിദ്യാർഥികളും മാനേജ്മെൻറും പി.ടി.എയും ആതിഥേയരായപ്പോൾ എല്ലാവരുടെയും പ്രിയങ്കരനായ സ്കൂളിനു സമീപത്ത് ചായക്കട നടത്തുന്ന ബാവോട്ടിക്ക വാർധക്യത്തെ അവഗണിച്ച് പഴയകാലത്തെ പ്രിയപ്പെട്ടവർക്കായി പൂളക്കറിയും പൊറോട്ടയുമായി പഴയോർമ പുതുക്കി. ഡോ. കെ.കെ. മോഹനൻ, ഡോ. സേതുമാധവൻ, ഡോ. അനിത, ഡോ. കെ.കെ. രാജൻ, ഡോ. ജിതിൻ രാജ് മഠത്തിൽ, ഡോ. രാഹുൽ, ഡോ. ദീപിക, ഡോ. രേവതി, ഡോ. അനുശ്രീ തുടങ്ങിയ പൂർവ വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിലെത്തിയത്. പ്രധാനാധ്യാപിക ടി. ബീന, മാനേജർ സി.കെ. അശോകൻ, പി.ടി.എ പ്രസിഡൻറ് പി.സി. സുരേഷ്, മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഒ.എം. കൃഷ്ണകുമാർ, നാരായണൻ നമ്പീശൻ, രാഘവൻ മാസ്റ്റർ, പി.കെ. ശശിധരൻ, പി. വാസുദേവൻ, ശാന്ത പാവുക്കണ്ടി, പി. സുധാമണി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.