മൗനം കേരളത്തി​െൻറ ഔദ്യോഗിക ഭാഷയായി -ഇ.പി. രാജഗോപാലൻ

മേപ്പയൂർ: മൗനം കേരളത്തി​െൻറ ഔദ്യോഗിക ഭാഷയായിരിക്കുന്നുവെന്നും യാന്ത്രികമായ ഔപചാരികതയും വിധേയത്വവും ശീലമാക്കിയ ജനതയായി കേരളീയർ മാറിത്തീർന്നിരിക്കുകയാണെന്നും നിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലൻ പറഞ്ഞു. മേപ്പയൂരിൽ നടന്ന വിദ്യാഭ്യാസ സദസ്സിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിമോചന മൂല്യമുള്ള വിദ്യാഭ്യാസത്തിനു പകരം കരിയറിസ്റ്റുകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം, ചിന്തിക്കുന്ന ശാസ്ത്രബോധവും ആവിഷ്കാര ധീരതയുമുള്ള തലമുറയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ് നേടി അമേരിക്കയിൽ അരിസോണ സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ വിനിമയ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ വി.പി. സതീശനുമായി മുഖാമുഖം നടന്നു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി. ദിനേശൻ മോഡറേറ്ററായി. വി.കെ. ബാബു, കെ.എം. പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.