കൈലാസ തീർഥാടനം: ദമ്പതികൾ തിരിച്ചെത്തി

കക്കോടി (കോഴിക്കോട്): കൈലാസ തീർഥാടനത്തിനിടെ മോശം കാലാവസ്ഥ കാരണം നേപ്പാളിലെ സിമികോട്ടിൽ കുടുങ്ങിയ പാലത്ത് 'ഭക്തി'യിൽ വനജാക്ഷിയും ഭർത്താവ് ചന്ദ്രനും നാട്ടിലെത്തി. വ്യാഴാഴ്ച രാവിലെ 6.35നാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ഇവരെ സ്വീകരിക്കാൻ വീടുനിറയെ ബന്ധുക്കളും അയൽവാസികളും മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. ബുദ്ധിമുട്ടുണ്ടാകുമെന്ന് യാത്രക്ക് മുേമ്പ കരുതിയതാണ്. പക്ഷേ, ഇത്രമാത്രം ദുരിതമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ചന്ദ്രൻ പറഞ്ഞു. ഒാക്സിജ​െൻറ അളവ് കുറഞ്ഞ് വീർപ്പുമുട്ടിയ പല സന്ദർഭങ്ങളും കൈലാസത്തിലുണ്ടായെന്ന് ഇരുവരും പറഞ്ഞു. സിമികോട്ടിൽ കുടുങ്ങിയപ്പോൾ ഇനി മക്കളെ കാണാൻ കഴിയില്ലെന്ന് കരുതി. സൂര്യാതപമേറ്റ് പലരുടെയും ദേഹം പൊള്ളിയിട്ടുണ്ട്. നമുക്ക് സുലഭമായി കിട്ടുന്ന ഒാക്സിജ​െൻറ വില മനസ്സിലാക്കിയത് മാനസരോവറിൽ വെച്ചാണെന്നും മരണത്തെ മുഖാമുഖം കണ്ട സമയം യാത്രയിൽ ഏറെയുണ്ടായെന്നും രാജ്യത്തെ നിരവധി തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച വനജാക്ഷി പറഞ്ഞു. മരുന്നും വേണ്ടത്ര ഭക്ഷണവുമില്ലാതെ, ധരിച്ച വസ്ത്രംപോലും മാറാതെ ആറു ദിവസമാണ് തീർഥാടക സംഘം സിമികോട്ടിൽ കുടുങ്ങിയത്. മഞ്ഞും കൊടുംതണുപ്പും ചാറ്റൽമഴയും കാരണം ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനം അസാധ്യമായി അപകടാവസ്ഥയിലായപ്പോൾ തങ്ങൾക്കുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തിയ സംസ്ഥാന സർക്കാറിനെയും കോഴിക്കോട് എം.പി എം.കെ. രാഘവനെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെയും മറ്റെല്ലാവരെയും നന്ദിയോടെയാണ് ഒാർക്കുന്നതെന്ന് വനജാക്ഷിയും ചന്ദ്രനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.