കോഴിക്കോട്: കുരുന്നുകൾ പഠിക്കുന്ന സ്കൂളുകളോട് ഒരിക്കൽകൂടി സാമൂഹികവിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരത. മത്സ്യത്തൊഴിലാളികളുൾെപ്പടെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിലാണ് ബുധനാഴ്ച രാത്രി അജ്ഞാതർ അക്രമം അഴിച്ചുവിട്ടത്. സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി ശേഖരിച്ച ഭക്ഷ്യസാധനങ്ങളും പത്രങ്ങളും വാരിവലിച്ചിട്ടും അടുപ്പ് നശിപ്പിച്ചും ക്ലാസ് മുറികളുെട വാതിലുകൾ ചവിട്ടിത്തുറന്നും സാമൂഹിക വിരുദ്ധർ വിളയാടി. വ്യാഴാഴ്ച രാവിലെ ജീവനക്കാർ സ്കൂൾ തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സ്കൂളിലെ അടുക്കളയിലും ഹാളിലും സൂക്ഷിച്ച കടല, ഉഴുന്നുപരിപ്പ്, ചെറുപയർ, വെളിച്ചെണ്ണ, കുത്തരി, ഉരുളകിഴങ്ങ്, മസാലപ്പൊടി തുടങ്ങിയവയാണ് വാരിവലിച്ചിട്ടത്. കുട്ടികൾക്ക് കലക്കിനൽകാനായി സൂക്ഷിച്ച ബൂസ്റ്റ് പൊടി ചുമരുകളിൽ വാരിത്തേച്ചിട്ടുമുണ്ട്. പ്രാവിേൻറതെന്ന് തോന്നിക്കുന്ന പക്ഷിമാംസം വേവിച്ച് തൂവലും മാംസവുമുൾെപ്പടെയുള്ള അവശിഷ്ടങ്ങളും ശേഷിച്ചിട്ടുണ്ട്. ഭക്ഷ്യമെനുവിെൻറ ബോർഡും നശിപ്പിച്ചു. അക്രമികളുടേതായ ഒരു പാത്രം ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. ഇഷ്ടികകൊണ്ട് രണ്ട് അടുപ്പും തയാറാക്കിയിട്ടുണ്ട്. വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന 'കാരുണ്യ' സംഘടനയാണ് സ്കൂളിലെ പ്രഭാതഭക്ഷണത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകിയിരുന്നത്. ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ച കലവറയാണ് തകർത്തത്. ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ സ്റ്റോർ മുറിയിൽ സൂക്ഷിച്ചതിനാൽ ഇവയധികം നശിക്കപ്പെട്ടിട്ടില്ല. സ്കൂൾ ചുറ്റുവളപ്പിൽ രണ്ട് ഗേറ്റുകളുണ്ട്. എന്നാൽ, മതിൽ ചാടിക്കടന്നാണ് അജ്ഞാതർ അകത്തെത്തിയത്. ക്ലാസ്മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് െബഞ്ചും ഡെസ്കും കൂട്ടിയിട്ട്, സ്റ്റാഫ്മുറിയിലേക്ക് കയറിയാണ് അടുക്കളയുടെ താക്കോൽ കൈക്കലാക്കിയത്. വെള്ളയിൽ പൊലീസും വിരലടയാള വിദഗ്ധരായ എ.വി ശ്രീജയ, വി.പി. കരീം എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു. രണ്ടോ അതിലധികമോ പേർ ചേർന്നാണ് അക്രമം നടത്തിയതെന്നാണ് അനുമാനം. വിദ്യാർഥികൾക്ക് പിന്നീട് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പുറത്തുനിന്ന് ആഹാരസാധനങ്ങൾ വാങ്ങിനൽകുകയായിരുന്നു. സ്കൂളിനോട് ആർക്കും ഒരു പ്രശ്നവുമില്ലെന്നും അക്രമത്തിനുപിന്നിലെ കാരണമെന്താണെന്ന് അറിയില്ലെന്നും പ്രധാനാധ്യാപകൻ പി.െക. അശോകൻ പറഞ്ഞു. 63 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഏറെയും തീരദേശവാസികളാണ്. മാസങ്ങൾക്കുമുമ്പ് പുതിയറ ബി.ഇ.എം സ്കൂളിൽ ഓണാഘോഷത്തിനായി ഒരുക്കിവെച്ച ഭക്ഷ്യവിഭവങ്ങൾ നശിപ്പിക്കുകയും അടുക്കളയിൽ മലവിസർജനം നടത്തുകയും ചെയ്തിരുന്നു. ചാലപ്പുറം ഗണപത് ബോയ്സ് എച്ച്.എസ്.എസിൽ ക്ലാസ് മുറികളും ഫർണിച്ചറും സാമൂഹിക വിരുദ്ധർ നശിപ്പിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.