കമ്യൂണിറ്റി റിസർവിൽ ബോട്ട് ജെട്ടിയും വിശ്രമകേന്ദ്രവും

കടലുണ്ടി: കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസർവായ കടലുണ്ടി -വള്ളിക്കുന്നിൽ ബോട്ടുജെട്ടി, വിശ്രമകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്തു. ചാലിയം നിർദേശ്, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് വികസന പ്രവർത്തനങ്ങൾ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി റിസർവ് ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് കേരള സർക്കിൾ ജനറൽ മാനേജർ മായ, നിർദേശ് പ്രോജക്ട് ഡയറക്ടർ ക്യാപ്റ്റൻ ബി. രമേശ് ബാബു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ബ്ലോക്ക് അംഗങ്ങളായ സി.എം. സതീദേവിടീച്ചർ, എൻ.കെ. ബിച്ചിക്കോയ, ദിനേശ്ബാബു അത്തോളി, വാർഡ് അംഗം പി.വി. മുഹമ്മദ് ഷാഹിദ്, ഇ. ദാസൻ, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇംറോസ് ഏലിയാസ് നവാസ്, െഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാജീവ് കുമാർ, കനറ ബാങ്ക് ജനറൽ മാനേജർ രവീന്ദ്രൻ, ശ്രീകല, ഫോറസ്റ്റർ എം. ശിവശങ്കർ, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.