കോഴിക്കോട്: അക്ഷരങ്ങളുടെ രാജശിൽപി വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് വ്യാഴാഴ്ച 24 വർഷം. ബഷീർ സ്മരണയിൽ നഗരത്തിൽ വിവിധ പരിപാടികൾ നടന്നു. ബാങ്ക്മെൻസ് ക്ലബിെൻറ നേതൃത്വത്തിൽ ഒരു പകൽ നീണ്ട അനുസ്മരണ പരിപാടികളാണ് അരങ്ങേറിയത്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ എം.എൻ. കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിെൻറ പുരുഷകഥാപാത്രങ്ങളേക്കാൾ സ്ത്രീകഥാപാത്രങ്ങൾക്കായിരുന്നു വ്യക്തിത്വവും മഹത്ത്വവും ബുദ്ധിയുമുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാലിന്ന് കടുത്ത സ്ത്രീവിരുദ്ധതയിലൂെടയാണ് കാലം കടന്നുപോവുന്നത്. സിനിമ നടികൾക്കുപോലും രക്ഷയില്ല. പരാതി പറയുന്ന വനിത അംഗങ്ങൾക്കുനേരെ നടപടിയെടുക്കുകയാണ് 'അമ്മ' ചെയ്യുന്നത്. ഇരയാക്കപ്പെട്ട നടി പരാതിപെട്ടപ്പോൾപോലും ആ സംഘടന തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് സ്മാരക പ്രഭാഷണം നടത്തി. ബഷീറിെൻറ സ്മരണക്കായി ഏർപ്പെടുത്തിയ കോളജ് മാഗസിനുകൾക്കുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. ബഷീറിെൻറ ലോകം സെമിനാർ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇന്ദുലേഖയെ വെട്ടിമാറ്റി മലയാള സാഹിത്യത്തിൽ സുഹറയെ പ്രതിഷ്ഠിച്ചതാണ് ബഷീറിെൻറ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഖദീജ മുംതാസ്, ബി.എം. സുഹറ, ഡോ. യു. ഹേമന്ദ്കുമാർ, കെ.ജെ. തോമസ്, ഷബിത തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും അരങ്ങേറി. ബഷീറും കുട്ട്യോളും നഗരം ചുറ്റി; ഇമ്മിണി ബല്യൊന്നായി കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിനും അദ്ദേഹത്തിെൻറ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്കും 'ഇമ്മിണി ബല്യൊന്ന്' എന്ന നാടകത്തിലൂടെ പുനർജനി. ബാങ്ക്മെൻസ് ക്ലബിെൻറ അനുസ്മരണത്തിലാണ് നാടകം അരങ്ങേറിയത്. മാവൂർ വിജയൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ കഥാപാത്രങ്ങൾ മാനാഞ്ചിറ സ്ക്വയർ ചുറ്റി കിഡ്സൺ കോർണറിലൂടെയും വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെ നടന്ന് ടൗൺഹാളിലെത്തി. ബഷീറിെൻറ കഥകളെയും കഥാപാത്രങ്ങളെയും പുതിയ കാലത്തെ വർത്തമാനങ്ങളുമായി കൂട്ടിച്ചേർക്കുകയാണ് നാടകത്തിലൂടെ. സോജാരാജകുമാരി എന്ന ബഷീറിെൻറ സ്വന്തം പാട്ടിൽ തുടങ്ങി ഇന്നത്തെ രാഷ്ട്രീയ കളികളും അസഹിഷ്ണുതയും ബ്യൂറോക്രസിയുമെല്ലാം ഇമ്മിണി ബല്യൊന്ന് ചിത്രീകരിച്ചു. മാവൂർ വിജയനാണ് ബഷീറായി വേഷമിട്ടത്. പൊൻകുരിശ് തോമ-കരുണാകരൻ പറമ്പിൽ, മണ്ടൻ മുസ്തഫ-സന്തോഷ് പാലക്കട, കണ്ടൻ പറയൻ-ആർ. ഗോപിനാഥ്, ഒറ്റക്കണ്ണൻ പോക്കർ-കുഞ്ഞൻ ചേളന്നൂർ, ആനവാരി രാമൻനായർ-സുരേഷ് തിരുത്തിയാട്, സീമ ഹരിദാസ്-പാത്തുമ്മ, ഫാബി ബഷീർ-ജയകാന്തി ചേവായൂർ, റീന പ്രഭുകുമാർ-ജമീല ബീവി, അശ്വന്ത്, നിധീഷ് ബൈജു എന്നിവരും വേഷമിട്ടു. വൈലാലിൽ വീട് സന്ദർശിച്ചു കോഴിക്കോട്: ബഷീർ ചരമവാർഷികത്തിെൻറ ഭാഗമായി പുതിയറ ബി.ഇ.എം യു.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ ബേപ്പൂരിലെ ചരിത്രമുറങ്ങുന്ന വൈലാലിൽ വീട് സന്ദർശിച്ചു. ബഷീറിെൻറ മകനായ അനീസ് ബഷീറിെൻറ മക്കൾ വിദ്യാർഥികൾക്ക് അദ്ദേഹത്തിെൻറ സാഹിത്യജീവിതത്തെകുറിച്ച് വിവരിച്ചുകൊടുത്തു. അധ്യാപകരായ ഷാജു വർഗീസ്, ഡാനിഷ് റാഫേൽ, സിന്ധു, ഷജീർഖാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.