നാട്ടുപച്ച: ജൈവവേലി നിർമാണ ജില്ലതല ഉദ്ഘാടനം

എകരൂല്‍: ജില്ലാ പഞ്ചായത്തി​െൻറയും കോഴിക്കോട് ജില്ല എന്‍.എസ്.എസി​െൻറയും ആഭിമുഖ്യത്തില്‍ വിദ്യാലയ ഹരിതവത്കരണത്തി​െൻറ ഭാഗമായുള്ള ജൈവവേലി നിർമാണത്തി​െൻറ ജില്ലതല ഉദ്ഘാടനം ശിവപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ജില്ല പഞ്ചായത്തി​െൻറ പരിഗണനയിലുള്ള സമഗ്രപരിസ്ഥിതി സംരക്ഷണ പദ്ധതിയായ 'നാട്ടുപച്ച' യുടെ ഭാഗമായാണ് സ്‌കൂളുകളും ഓഫിസുകളും പൊതുസ്ഥലങ്ങളുമെല്ലാം ഹരിതാഭമാക്കുന്നത്. ശീമക്കൊന്ന, മുരിങ്ങ, ചെമ്പരത്തി, മൈലാഞ്ചി, തെച്ചി തുടങ്ങിയവ വ്യാപകമായി നട്ടുവളര്‍ത്താനാണ് പദ്ധതി. ജില്ലയിലെ 128 എന്‍.എസ്.എസ് യൂനിറ്റുകളിലെ 12800 വളൻറിയര്‍മാര്‍ ഇതില്‍ പങ്കാളികളാവും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ എസ്. ശ്രീജിത്ത്‌ പദ്ധതി വിശദീകരിച്ചു. റീത്ത രാമചന്ദ്രന്‍, കെ.കെ.ഡി. രാജന്‍, കെ. റിനീഷ്, കെ.പി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എ.എന്‍. സത്യന്‍, എം. പ്രശോഭ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.