അകമ്പടി വാഹനത്തിന് വഴിതെറ്റി; കണ്ണന്താനം കറങ്ങിയത് 10 കി.മീ.

മാനന്തവാടി: അകമ്പടി പോയ പൊലീസ് വാഹനത്തിന് വഴിതെറ്റിയതിനെ തുടർന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം വനമേഖലയിൽ വട്ടം കറങ്ങിയത് 10 കിലോമീറ്ററിലധികം. വ്യാഴാഴ്ച ഉച്ച 12.30ഒാടെ കൽപറ്റ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിന് ശേഷം കുറുവ ദ്വീപ് സന്ദർശനത്തിന് പുറപ്പെട്ടതായിരുന്നു. മാനന്തവാടി ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തിലാണ് സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ, അകമ്പടി പോയ കൽപറ്റ പൊലീസ് പനമരത്തുനിന്ന് പുഞ്ചവയൽ-നീർവാരം വഴി പാക്കത്ത് കാട്ടിനുള്ളിലെ പ്രവേശന കവാടത്തിലേക്കാണ് മന്ത്രിയെ കൊണ്ടുപോയത്. വഴിതെറ്റിയ വിവരം ബി.ജെ.പി നേതാക്കൾ അറിയിച്ചിട്ടും പൊലീസ് ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. അബദ്ധം മനസ്സിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി പാല്‍വെളിച്ചം വഴി രണ്ടു മണിയോടെയാണ് കുറുവ ദ്വീപിൽ എത്തിയത്. തുടർന്ന് മാനന്തവാടിയിലെ ഒരു പരിപാടിയിൽകൂടി പങ്കെടുത്താണ് ആറുമണിക്ക് കോഴിക്കോട്ട് എത്തേണ്ട പരിപാടിക്ക് നാലുമണിയോടെ തിരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.