യുവാവി​െൻറ ദുരൂഹ മരണം: സിദ്ധനും സഹായിയും അറസ്​റ്റിൽ

വെള്ളമുണ്ട: തമിഴ്നാട്ടിൽ വെള്ളമുണ്ട സ്വദേശി അശ്റഫിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പിടികൂടിയ സിദ്ധ​െൻറയും സഹായിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി മലപ്പുറം പാണ്ടിക്കാട് പറമ്പത്ത്കണ്ടി വീട്ടിൽ സെയ്ത് മുഹമ്മദ് (51), സഹായി എറണാകുളം കാക്കനാട് വാഴക്കാല പുല്ലൻവേലിൽ റഫീഖ് (43) എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. അശ്റഫി​െൻറ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അശ്റഫി​െൻറ ബന്ധുക്കൾക്കൊപ്പം എത്തിയ സെയ്ദ് മുഹമ്മദിനെ ബംഗളൂരു വിമാനത്താവളത്തിൽനിന്നും മൃതദേഹവുമായി വന്ന റഫീഖിനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അശ്റഫിനും ബന്ധുക്കൾക്കുമൊപ്പം അജ്മീറിലേക്ക് തീർഥാടനത്തിന് പുറപ്പെട്ട സിദ്ധൻ അശ്റഫിനെ തമിഴ്നാട്ടിലെ നാഗർകോവിലിനടുത്ത തോട്ടപ്പള്ളി മഖാമിലെ ചികിത്സ കേന്ദ്രത്തിലെത്തിക്കുകയും സഹായി റഫീഖിനെ നോക്കാൻ ഏൽപിച്ച് മറ്റു ബന്ധുക്കളുമായി യാത്ര തുടരുകയും ചെയ്തു. 15 ദിവസം മുമ്പാണ് അശ്റഫിനെ ചികിത്സ കേന്ദ്രത്തിലെത്തിച്ചത്. ബന്ധുക്കൾ തിരിച്ചെത്തുന്നതിനുമുമ്പ് അശ്റഫ് മരിച്ചു. തുടർന്ന് സഹായിയോട് മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങാൻ സിദ്ധൻ ആവശ്യപ്പെട്ടു. മരണവിവരം അറിഞ്ഞ അശ്റഫി​െൻറ ഭാര്യയുടെ ബന്ധുക്കൾ ഇടപെട്ട് ഈ പദ്ധതി പൊലീസിലറിയിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ് നടത്തിയ ഇടപെടലാണ് പ്രതികൾ വലയിലാവാൻ കാരണം. .............. അശ്റഫി​െൻറ മയ്യിത്ത് ഖബറടക്കി കൽപറ്റ: തമിഴ്നാട്ടിൽ മരിച്ച വെള്ളമുണ്ട സ്വദേശി അശ്റഫി​െൻറ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. തമിഴ്നാട്ടിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വെള്ളമുണ്ടയിലെ വീട്ടിലെത്തിച്ച മൃതദേഹം അൽപസമയം പൊതുദർശനത്തിനുെവച്ചശേഷമാണ് വെള്ളമുണ്ട പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.