വിത്തുവണ്ടിക്ക് സ്വീകരണം

നന്തിബസാർ: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ മൂടാടി കൃഷിഭവ​െൻറ നൽകി. കൃഷിവകുപ്പി​െൻറ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിപ്രകാരമാണ് വിദ്യാർഥികൾക്കുള്ള പച്ചക്കറി വിത്തുകളുമായി വിത്തുവണ്ടി എത്തിയത്. മൂടാടി കൃഷി ഓഫിസർ കെ.വി. നൗഷാദിൽനിന്ന് കാർഷിക ക്ലബ് ലീഡർ എ.എസ്. മാനസ് പച്ചക്കറി വിത്ത് ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മൂടാടി കൃഷി അസിസ്റ്റൻറ് പി. നാരായണൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു. വീടിനു മുകളിൽ മരം വീണു നന്തിബസാർ: കാറ്റിൽ വീടുനു മുകളിലേക്ക് മരം വീണു. കൂടുതൽ പതിക്കാത്തതു കാരണം വലിയ നഷ്ടം സംഭവിച്ചില്ല. ദേശീയപാതയോരത്തെ ഇരുപതാം മൈലിലെ കെ.കെ. ഹൗസി​െൻറ മുകളിലേക്കാണ് അടുത്തുള്ള പ്ലാവ് മറിഞ്ഞുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.