കസ്തൂരിരംഗൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കേണ്ടതില്ല -കണ്ണന്താനം * പരിസ്ഥിതി പ്രശ്നങ്ങളിൽ സുപ്രീംകോടതിയും ഗ്രീൻ ട്രൈബ്യൂണലും പ്രായോഗിക സമീപനം സ്വീകരിക്കണം കൽപറ്റ: കസ്തൂരിരംഗൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇവിടെ ജനം വനഭൂമി ൈകയേറുന്നില്ലെന്നും വനത്തെ പരിരക്ഷിക്കാൻ ആവശ്യത്തിൽ കൂടുതൽ നിയമങ്ങൾ രാജ്യത്തുണ്ടെന്നും വയനാട് പ്രസ്ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. ലോകം മുഴുവൻ പരിസ്ഥിതി ലോലമാണ്. ഇ.എഫ്.എൽ ആയിട്ട് എന്തു ഗുണമാണുള്ളത്. വനപ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതിൽ കുഴപ്പമില്ല. ജനം താമസിക്കുന്ന സ്ഥലം എന്തിനാണ് ഇ.എഫ്.എൽ ആക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ തുടങ്ങിയവരുമായൊക്കെ ഇൗ വിഷയം താൻ ചർച്ചചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളിൽ അപ്രായോഗികമായ സമീപനമാണ് സുപ്രീംകോടതിയും ഗ്രീൻ ട്രൈബ്യൂണലും സ്വീകരിക്കുന്നതെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി. പ്രായോഗികമായി ചിന്തിക്കുകയാണ് വേണ്ടത്. പരിസ്ഥിതി പ്രശ്നം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വയനാടിെൻറ അടിസ്ഥാന വികസനത്തിന് വനഭൂമി അനിവാര്യമാണെങ്കിലും കേന്ദ്ര സർക്കാർ വിട്ടുതരാൻ സാധ്യതയില്ലെന്ന് കണ്ണന്താനം പറഞ്ഞു. ബദൽ റോഡുകൾ, റെയിൽവേ എന്നിവയെല്ലാം വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരിഞ്ച് ഭൂമി പോലും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം അനുവദിക്കാൻ പോകുന്നില്ല. കോടതിയും ഇത്തരം നിലപാട് സ്വീകരിക്കും. നഞ്ചൻകോട് റെയിൽവേക്കായി തുരങ്കപാത നിർമിക്കാമെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. 22 കിലോമീറ്റർ വനത്തിനടിയിലൂടെ നിർമിക്കുമ്പോൾ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കാൻ വിദഗ്ധരുൾപ്പെട്ട കമീഷനെ വെച്ച് പഠനം നടത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും. വയനാട്ടിലൂടെയുള്ള റെയിൽവേ പദ്ധതികൾക്കുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവണമെങ്കിൽ ഏതു പാത വേണമെന്ന് ആദ്യം സംസ്ഥാന സർക്കാർ തീരുമാനിക്കണം. നിലമ്പൂർ -നഞ്ചൻകോട് റെയിൽപാതയാണ് ഫലപ്രദമെന്ന് താൻ മുഖ്യമന്ത്രിയുടെയും കേന്ദ്ര റെയിൽമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കേരള സർക്കാർ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. പിന്നാക്ക ജില്ലകൾക്കായുള്ള ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനാലാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടാതെ പോയത്. അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഉറപ്പുനൽകിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രസ്ക്ലബ് സെക്രട്ടറി പി.ഒ. ഷീജ അധ്യക്ഷത വഹിച്ചു. എ.കെ. ശ്രീജിത്ത് സ്വാഗതവും കെ.എ. അനിൽകുമാർ നന്ദിയും പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ, സെക്രട്ടറി പി.ജി. ആനന്ദകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. Inner Box കുറുവ: മുഖ്യമന്ത്രിക്ക് കത്തയക്കും മാനന്തവാടി: വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയ വിഷയത്തിൽ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിലപാട് വ്യക്തമാക്കാനായി കത്തയക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കുറുവ ദ്വീപ് സന്ദർശിച്ചതിന് ശേഷം ജനകീയ സമരസമിതി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലും സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാരത്തെ മാത്രമേ പ്രോത്സാഹിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഡി.ടി.പി.സി സെക്രട്ടറി വി. ആനന്ദ്, ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൽപറ്റ-ബത്തേരി റൂട്ടിൽ ഇന്നുമുതൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് *രാവിലെ ആറുമണി മുതൽ രാത്രി 7.30 വരെ ഒാരോ 15 മിനിറ്റിലും സർവിസ് കൽപറ്റ: കൽപറ്റ -ബത്തേരി റൂട്ടിൽ വ്യാഴാഴ്ച മുതൽ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവിസ് ആരംഭിക്കും. വരുമാനം മെച്ചപ്പെടുത്തി കോർപറേഷനെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായാണ് റൂട്ടിൽ അടിയന്തരമായി കൂടുതൽ സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. ബത്തേരി, കൽപറ്റ ഡിപ്പോകളിൽനിന്നായി ആകെ 10 ബസുകളാണ് ലിമിറ്റഡ് സ്റ്റോപ് /ഒാർഡിനറി ചെയിൻ സർവിസുകൾക്കായി ഉപയോഗിക്കുക. രാവിലെ ആറുമണി മുതൽ രാത്രി 7.30 വരെ 15 മിനിറ്റ് വ്യത്യാസത്തിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തും. ഒരു ദിവസം ആകെ 100 ട്രിപ്പുകളാണ് നടത്തുക. വ്യാഴാഴ്ച രാവിലെ 6.40ന് ബത്തേരിയിൽനിന്നാണ് ആദ്യ ചെയിൻ സർവിസ് ആരംഭിക്കുക. കൊടുങ്ങല്ലൂർ, കാഞ്ഞങ്ങാട്, ഇരിങ്ങാലക്കുട, മണ്ണാർക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ചെയിൻ സർവിസിനുള്ള ബസുകൾ എത്തിക്കുക. വ്യാഴാഴ്ച ഡിപ്പോകളിലുള്ള ബസുകൾ ഉപയോഗിച്ചായിരിക്കും ചെയിൻ സർവിസ് ആരംഭിക്കുക. ഈ റൂട്ടിലെ സ്വകാര്യ ബസുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് കെ.എസ്.ആർ.ടി.സി െചയിൻ സർവിസ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.