മത്സ്യമേഖലയിലെ ആശങ്ക അകറ്റി നിയന്ത്രണം ഏർപ്പെടുത്തണം -​െഎ.എൻ.ടി.യു.സി

കോഴിക്കോട്: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിച്ച് ലാഭംകൊയ്യുന്ന വൻകിട മത്സ്യമുതലാളിമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയൻ (െഎ.എൻ.ടി.യു.സി) ജില്ല നേതൃ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എൻ.എ. അമീർ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കിണറ്റിൻകര, വി.ടി. സുരേന്ദ്രൻ, വി.കെ. കുഞ്ഞിമൂസ, കെ. ഉണ്ണികൃഷ്ണൻ, ഹയാത്ത് അബ്ദുല്ല, വി.എം. ചന്തുകുട്ടി, പറമ്പത്ത് ദാമോദരൻ, കുര്യൻ ചെമ്പനായി, ടി.കെ. കുഞ്ഞബ്ദുല്ല ഹാജി, എൻ.വി. ജിനീഷ്കുമാർ, കല്ലുകണ്ടി അമ്മത്, റോബിൻ ജോസഫ് എന്നിവർ സംസാരിച്ചു. മീത്തൽ നാസർ സ്വാഗതവും എ.കെ. വിജീഷ് നന്ദിയും പറഞ്ഞു. റെയിൽവേ ഫണ്ട് പാഴാക്കിയ സംഭവം: അന്വേഷണം നടത്തണം -കേരള ജനത പാർട്ടി കോഴിക്കോട്: കഴിഞ്ഞ സാമ്പത്തികവർഷം പാലക്കാട് ഡിവിഷന് കീഴിൽ 565 കോടി രൂപ ചെലവഴിക്കാതെ പാഴാക്കിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മലബാർ മേഖലയിൽ റെയിൽവേ വികസനം ഉറപ്പുവരുത്തണമെന്നും കേരള ജനത പാർട്ടി ജില്ല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. നളന്ദ ഒാഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് അപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സദാനന്ദൻ ചേളന്നൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. റൂബി ജോയ്, ടി.വി. ബാലൻ പുല്ലാളൂർ, പി.കെ. റഫീഖ്, സക്കറിയ കോട്ടപ്പറമ്പ്, രാധ അന്നശ്ശേരി, കെ.എസ്. രാജി, ശ്രീജ നാദാപുരം, വിജയൻ ചേറോട്, മുരളീധരൻ ചേലിയ, ടി.വി. ബാലൻ പുല്ലാളൂർ, ടി.കെ. പ്രസീന, മോഹൻ ചാത്തമംഗലം എന്നിവർ സംസാരിച്ചു. ഉത്തരമേഖല പ്രവർത്തക കൺവെൻഷൻ ജൂലൈ 29ന് കോഴിക്കോട് നടത്താനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.